(അല്‍ മുഅ്മിനൂന്‍) 23 : 4
وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ

അവര്‍ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയുമാകുന്നു.

ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ധനത്തിന്‍റെയും സംസ്കരണമാണ് സക്കാത്ത്. വിശ്വാസികളുടെ സംഘമുള്ളപ്പോള്‍ മാത്രമേ 9: 60 ല്‍ പറഞ്ഞ പ്രകാ രമുള്ള സക്കാത്ത് സമ്പ്രദായം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് 2: 3, 62, 219-220; 9: 60 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മിതമായ ജീവിതം നയിച്ചുകൊണ്ട് ബാക്കി വരുന്ന ധനം സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചുകൊണ്ടിരിക്കുകയാണ് വേണ്ടത്. ഇത്തരം സൂക്തങ്ങളെല്ലാം വായിച്ച ശേഷം അപ്രകാരം ചെലവഴിക്കത്തവര്‍ തന്നെയാണ് 2: 254 ല്‍ പറഞ്ഞ കാഫിറുകളും അക്രമികളും 2: 110, 119; 20: 76, 130-132 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!