( ഫുര്‍ഖാന്‍ ) 25 : 72

وَالَّذِينَ لَا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا

അവര്‍ കള്ളസാക്ഷ്യം വഹിക്കാത്തവരും വ്യര്‍ത്ഥമായ കാര്യങ്ങള്‍ക്കരികിലൂ ടെ പോകാനിടയായാല്‍ മാന്യമായ നിലയില്‍ നടന്നുപോകുന്നവരുമാണ്.

കേള്‍വി, കാഴ്ച, ബുദ്ധിശക്തി, സമയം തുടങ്ങി എല്ലാ അനുഗ്രഹങ്ങളെക്കുറി ച്ചും വിധിദിവസം ചോദ്യം ചെയ്യപ്പെടും എന്ന ബോധത്തില്‍ ജീവിക്കുന്ന, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ പരലോകചിന്തയെ തടയുന്ന വിധത്തിലുള്ള കാര്യങ്ങള്‍ക്കരികിലൂടെ കടന്നുപോകാനിടയായാല്‍ അങ്ങോട്ട് എത്തി യും പാളിയും നോക്കാതെ മാന്യമായി നടന്നുപോകുന്നതാണ്. 4: 140; 22: 30; 23: 3; 25: 63 വിശദീകരണം നോക്കുക.