( അല്‍ മുഅ്മിനൂന് ) 23 : 73
وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَاطٍ مُسْتَقِيمٍ
നിശ്ചയം നീ അവരെ നേരെച്ചൊവ്വെയുള്ള പാതയിലേക്ക് തന്നെയാണ് ക്ഷ ണിക്കുന്നത്.
35 സ്ഥലങ്ങളില്‍ പരാമര്‍ശിച്ച നേരെചൊവ്വെയുള്ള പാത അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. നിശ്ചയം, നീ മാര്‍ഗദര്‍ശനം ചെയ്യുന്നത് നേരെചൊവ്വെയുള്ള പാതയി ലേക്ക് തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് 42: 52 അവസാനിക്കുന്നത്. പ്രവാചകനും വിശ്വാസികളും ജനങ്ങളെ ക്ഷണിക്കുക സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റും എല്ലാ വിധ ആപത്ത് വിപത്തുകകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റിലേക്കാണ്. 1: 5; 4: 174-175; 6: 153 വിശ ദീകരണം നോക്കുക.