يَا أَيُّهَا الَّذِينَ آمَنُوا إِنْ تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَىٰ أَعْقَابِكُمْ فَتَنْقَلِبُوا خَاسِرِينَ
വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ കാഫിറുകളായവരെ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളെ പുറകോട്ട് പിന്തിരിപ്പിച്ച് കൊണ്ടുപോകുന്നതും, അ ങ്ങനെ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായി പരാജിതരായിത്തീരുന്നതുമാണ്.
അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളും വഴിപിഴച്ചുപോയ അവരുടെ അനുയായികളും 7: 202 ല്‍ വിവരിച്ച പ്രകാരം വിശ്വാസിക ളെ അദ്ദിക്റില്‍ നിന്ന് പിന്തിരിപ്പിച്ചുകളയാന്‍ ശ്രമിക്കുന്നതാണ്. ആയിരത്തില്‍ ഒന്നായ വിശ്വാസി അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നതും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണം ലഭിക്കുന്ന പ്രവ ര്‍ത്തനങ്ങളായ ജൈവകൃഷി, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതും ഇത്തരം പ്രവൃത്തികളില്‍ മനുഷ്യര്‍ മുഴുകുന്നതിനും മാനുഷിക ഐക്യം രൂപപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതുമാണ്. 2: 121; 3: 100; 4: 150-151 വിശദീകരണം നോക്കുക.