( അന്നൂര്‍ ) 24 : 1

سُورَةٌ أَنْزَلْنَاهَا وَفَرَضْنَاهَا وَأَنْزَلْنَا فِيهَا آيَاتٍ بَيِّنَاتٍ لَعَلَّكُمْ تَذَكَّرُونَ

ഇതൊരു സൂറത്താകുന്നു, നാമാണ് അതിനെ അവതരിപ്പിച്ചിട്ടുള്ളത്, നാം അ തിനെ നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്, നാം അതില്‍ വ്യക്തമായ സൂക്ത ങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്, നിങ്ങള്‍ ഹൃദയം കൊണ്ട് ഓര്‍മിക്കുന്നവര്‍ ആ കുന്നതിന് വേണ്ടി.

ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും വ്യക്തമായ തെളിവുകളാണ്. അത് അവതരിപ്പി ക്കപ്പെട്ടിട്ടുള്ളത് 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വ്യക്തി ജീവിതത്തിലും കു ടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാനാണ്. ആരാണോ സ ത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തുകവഴി ജീവിതലക്ഷ്യം പൂര്‍ത്തിയാക്കുന്നത്, അവന് സ്വര്‍ഗം അനന്തരമെടുക്കാവുന്നതാണ്. 16: 90; 17: 55; 28: 85 വിശദീകരണം നോക്കുക.