( അന്നൂര്‍ ) 24 : 2

الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنَ الْمُؤْمِنِينَ

വ്യഭിചാരി പെണ്ണായിരിക്കട്ടെ ആണായിരിക്കട്ടെ, അപ്പോള്‍ അവരില്‍ നിന്നുള്ള ഓരോരുത്തരെയും നൂറ് അടിവീതം അടിക്കുക, അല്ലാഹുവിന്‍റെ ദീന്‍ നടപ്പി ലാക്കുന്നതിന്‍റെ കാര്യത്തില്‍ അവരോടുള്ള ദയാദാക്ഷിണ്യം നിങ്ങളെ പിടി കൂടാതിരിക്കട്ടെ, നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുന്നവരാണെങ്കില്‍! അവര്‍ ഇരുവരുടെയും ശിക്ഷ നടപ്പിലാക്കുന്ന തിന് വിശ്വാസികളില്‍ നിന്നുള്ള ഒരു വിഭാഗം സാക്ഷ്യം വഹിക്കുകയും ചെ യ്യട്ടെ!

എക്കാലത്തും പൈശാചിക കാല്‍പ്പാടുകള്‍ സമൂഹത്തില്‍ നിന്നും ഘട്ടം ഘട്ട മായിട്ടാണ് നിര്‍മാര്‍ജ്ജനം ചെയ്തിട്ടുള്ളത്. വ്യഭിചാരത്തിന് ഒന്നാം ഘട്ടത്തില്‍ അവതരി പ്പിക്കപ്പെട്ട ശിക്ഷാനടപടികള്‍ 4: 15-16 ല്‍ വിവരിച്ചിട്ടുണ്ട്. അവിവാഹിതരായ സ്ത്രീക ളും പുരുഷന്മാരും വ്യഭിചരിച്ചാലുള്ള ശിക്ഷയാണ് രണ്ടാം ഘട്ടമായി ഈ സൂക്തത്തിലൂടെ അവതരിച്ചിട്ടുള്ളത്. എന്നാല്‍ ശിക്ഷ നടപ്പിലാക്കുമ്പോള്‍ വിശ്വാസികളില്‍ നിന്നുള്ള ഒരു വിഭാഗം അതിന് സാക്ഷ്യം വഹിക്കേണ്ടതുണ്ട്. വിവാഹിതരായവര്‍ വ്യഭിചരിച്ചാല്‍ ക ല്ലെറിഞ്ഞുകൊല്ലുക എന്നതാണ് മൂന്നാം ഘട്ടമായി അവതരിച്ച ശിക്ഷ. ഇത് പ്രവാചകന്‍റെ കാലത്ത് നടപ്പിലാക്കിയിട്ടുണ്ട്. അതുതന്നെയാണ് തൗറാത്തിലും വ്യഭിചാരത്തിനുള്ള ശിക്ഷ. അത് നടപ്പിലാക്കാന്‍ തയ്യാറായപ്പോള്‍ "നിങ്ങളില്‍ കുറ്റം ചെയ്യാത്തവര്‍ കല്ലെറി യട്ടെ" എന്ന് ഈസാ പറയുകയുണ്ടായി. എന്നാല്‍ അന്ന് ആ സമൂഹത്തില്‍ കുറ്റം ചെ യ്യാത്തവരായി ആരും തന്നെ ഇല്ലാത്തതിനാല്‍ ശിക്ഷ നടപ്പിലാക്കപ്പെട്ടില്ല.

ഇന്ന് ലോകത്തെവിടെയും അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക ളുടെ ഒരു സംഘമില്ലാത്തതിനാല്‍ ഇത്തരം ശിക്ഷാനിയമങ്ങളൊന്നും നടപ്പിലാക്കാന്‍ സാധ്യമല്ല. പകരം 17: 13-14 ല്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടെയും പിരടിയില്‍ ബ ന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ ഓരോരുത്തരുടെയും ചിന്തയും വാക്കും പ്രവൃത്തിയുമെല്ലാം രേഖപ്പെടുത്തി വെക്കുന്നുണ്ടെന്നും വിധിദിവസം അത് പ്രകാശിക്കുന്ന ഗ്രന്ഥമായി പുറ ത്തെടുത്ത് നല്‍കി ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നും മനുഷ്യരെ അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് ഉണര്‍ത്തുകയാണ് ഒറ്റപ്പെട്ട വിശ്വാസി ചെയ്യേണ്ടത്. 2: 62 ല്‍ വിവരിച്ച പ്രകാരം മാനുഷിക ഐക്യം സ്ഥാപിക്കുക, പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കു ന്നവനാണ് അത്തരം വിശ്വാസി. 3: 101-102; 22: 77-78 വിശദീകരണം നോക്കുക.