വ്യഭിചാരകന്‍ വ്യഭിചാരിണിയെയോ അല്ലെങ്കില്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവളെയോ അല്ലാതെ വിവാഹം കഴിക്കു കയില്ല, വ്യഭിചാരിണിയെ വ്യഭിചാരകനോ അല്ലെങ്കില്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവനോ അല്ലാതെ വിവാഹം കഴി ക്കുകയുമില്ല, വിശ്വാസികളുടെമേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
25: 54 പ്രകാരം ഇണകളെ ബന്ധിപ്പിക്കുന്നത് ത്രികാലജ്ഞാനിയായ അല്ലാഹുവാണെന്നിരിക്കെ വ്യഭിചാരിക്ക് ഇണയായി വ്യഭിചാരിണിയെയോ അല്ലെ ങ്കില്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവളെയോ മറിച്ചോ മാത്രമേ ലഭിക്കുകയുള്ളു എന്നാണ് സൂക്തം പറയുന്നത്. അപ്പോള്‍ അദ്ദിക്ര്‍ ലഭിക്കുന്നതിനുമുമ്പ് വിവാഹിതരായവര്‍ പരസ്പരം ചാരിത്ര്യത്തില്‍ സംശയം വെച്ചുപുലര്‍ത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാതെ 25: 68-70 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് തങ്ങളുടെ കഴിഞ്ഞുപോയ കാലത്ത് ചെയ്ത തിന്മകള്‍ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുകയാണ് വേണ്ടത്. അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവരില്‍ നിന്ന് വ്യഭിചാരം പോലെയുള്ള വന്‍കുറ്റ ങ്ങളൊന്നും വരികയില്ലതന്നെ. 4: 31; 22: 70 വിശദീകരണം നോക്കുക.
വിശ്വാസികള്‍ക്ക് വിശ്വാസിനികളെ മാത്രമേ വിവാഹം ചെയ്യാന്‍ അനുവാദമുള്ളൂ എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 99-100 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ചാരിത്ര്യവതികളായ കുലീനസ്ത്രീകളെ വി വാഹം ചെയ്യാന്‍ സാമ്പത്തികസ്ഥിതി ഇല്ലാത്ത അവസ്ഥയില്‍ അടിമസ്ത്രീകളില്‍ പെട്ട വിശ്വാസിനികളെ വിവാഹം ചെയ്യാനാണ് 4: 25 ലൂടെ അല്ലാഹു കല്‍പിച്ചത്. വിശ്വാസികളുടെ ഏകസംഘത്തില്‍ ഉള്‍പ്പെടാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ഇടയിലുള്ള വിവിധ സംഘടനകളില്‍ പെട്ടവരെല്ലാം തന്നെ മുശ്രിക്കുകളും കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരുമാണെന്ന് 23: 51-53; 30: 31-32; 58: 19 തുടങ്ങിയ സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ട്. ഇക്കാലത്ത് അദ്ദിക്റിന്‍റെ വഴിയില്‍ ജീവിക്കുന്ന വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളുമില്ലാത്തതിനാല്‍ മര്‍യമിനെയും ആസ്യയെയും മാതൃകയായി സ്വീകരിച്ചുകൊണ്ട് വിവാഹം ചെയ്യാതെ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളാനാണ് കല്‍പിച്ചിട്ടുള്ളത്. 2: 221; 43: 60; 57: 27 വിശദീകരണം നോക്കുക.