يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
ഓ വിശ്വാസികളായിട്ടുളളവരേ! നിങ്ങള് നിങ്ങളുടെ പിതാക്കളെയും നിങ്ങ ളുടെ സഹോദരന്മാരെയും നിങ്ങളുടെ രക്ഷാധികാരികളായി തെരഞ്ഞെടുക്കാതിരിക്കുവിന്, അവര് വിശ്വാസത്തെക്കാള് നിഷേധത്തെ ഇഷ്ടപ്പെടുന്ന വരാണെങ്കില്! നിങ്ങളില് നിന്ന് ആരെങ്കിലും അവരെ രക്ഷാധികാരികളായി തെരഞ്ഞെടുക്കുകയാണെങ്കില് അപ്പോള് അക്കൂട്ടര് തന്നെയാണ് അക്രമികള്.
വിശ്വാസത്തിന്റെ അടിസ്ഥാനമായ അദ്ദിക്റിനെക്കാള് കര്മ്മശാസ്ത്ര ഗ്രന്ഥങ്ങള് ക്കും ആചാരാനുഷ്ഠാനങ്ങള്ക്കും പ്രാധാന്യം കൊടുക്കുന്നവരാണ് പിതാക്കളും സഹോദരങ്ങളുമെങ്കില് അവരെ മിത്രങ്ങളും രക്ഷാധികാരികളുമായി തെരഞ്ഞെടുക്കരുത് എന്നാണ് അദ്ദിക്ര് കൊണ്ട് വിശ്വാസികളായിട്ടുള്ളവരെ വിളിച്ച് അല്ലാഹു പറയുന്നത്. അഥവാ അദ്ദിക്റിനെ അവഗണിച്ച് അവരെ രക്ഷാധികാരികളായി തെരഞ്ഞെടുക്കുകയാണെങ്കി ല് അപ്പോള് നിങ്ങള് തന്നെയായിരിക്കും അക്രമികള് എന്നുമാണ് പറയുന്നത്. 66: 11-12 ല്, മര്യമിനെയും ഫിര്ഔനിന്റെ സ്ത്രീ ആസ്യയെയുമാണ് ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ വിശ്വാസികള്ക്ക് മാതൃകയായി എടുത്തുദ്ധരിച്ചിട്ടുള്ളത്. ആരാണോ തന്റെ വിശ്വാസത്തിനുശേഷം നിര്ബന്ധിതാവസ്ഥയിലൊഴികെ അല്ലാഹുവിനെ നിഷേധിക്കു ന്നത്-അവന്റെ ഹൃദയം വിശ്വാസം കൊണ്ട് സംതൃപ്തിയടഞ്ഞ അവസ്ഥയിലുമാണ്- ആരാണോ നെഞ്ചില് നിഷേധം പ്രകടിപ്പിക്കുന്നത്, അപ്പോള് അവരുടെ മേലിലാണ് അല്ലാഹുവിന്റെ കോപമുള്ളത്, അവര്ക്ക് വമ്പിച്ച ശിക്ഷയുമാണുള്ളത്; അത് അവര് പര ലോകത്തിനുമേല് ഇഹലോകത്തിന് മുന്ഗണന നല്കിയതുകൊണ്ടാണ്, നിശ്ചയം ഇത്ത രം കാഫിറുകളായ ഒരു ജനതയെ അല്ലാഹു സന്മാര്ഗത്തിലേക്ക് നയിക്കുകയില്ലതന്നെ എന്ന് 16: 106-107 ല് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്റെ വെളിച്ചത്തിലല്ലാത്ത ബന്ധങ്ങളെല്ലാം പ രലോകത്ത് പരസ്പരം ശത്രുതയിലായിരിക്കുമെന്ന് 43: 67 ല് പറഞ്ഞിട്ടുണ്ട്. അതുകൊ ണ്ട് ഇന്ന് സ്വര്ഗ്ഗത്തിലേക്കുള്ള ആയിരത്തില് ഒന്നായ വിശ്വാസികള്ക്ക് അദ്ദിക്റിനെ മൂ ടിവെക്കുകവഴി 25: 18 ല് കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളായ കുഫ് ഫാറുകളെ രക്ഷാധികാരികളും ആത്മമിത്രങ്ങളുമായി തെരഞ്ഞെടുക്കാന് പാടില്ല. അവരോട് 'നിങ്ങള്ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് സത്യമായ അദ്ദിക്ര് സമര്പ്പിക്കുന്ന യഥാര്ത്ഥ ജീവിതരീതിയും' എന്ന് പ്രഖ്യാപിക്കാനാണ് 109: 6 ലൂടെ വിശ്വാസി കല്പിക്ക പ്പെട്ടിട്ടുള്ളത്. പ്രപഞ്ചനാഥനില് നിന്നുള്ള മൊത്തം മനുഷ്യര്ക്കുള്ള സന്ദേശമായ അദ്ദിക് ര് ലോകരില് നിന്ന് മൂടിവെക്കുന്ന കാഫിറുകളായ ഒരു ജനതയെ നിശ്ചയം അവന് സ ന്മാര്ഗത്തിലേക്ക് നയിക്കുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 5: 67 അവസാനിക്കുന്നത്. 1: 7; 4: 135, 144; 5: 45; 6: 135 വിശദീകരണം നോക്കുക.