أَلَمْ تَرَ أَنَّ اللَّهَ يُسَبِّحُ لَهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ وَالطَّيْرُ صَافَّاتٍ ۖ كُلٌّ قَدْ عَلِمَ صَلَاتَهُ وَتَسْبِيحَهُ ۗ وَاللَّهُ عَلِيمٌ بِمَا يَفْعَلُونَ
നിശ്ചയം അല്ലാഹു, ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറക് നിശ്ചല മാക്കി പറക്കുന്ന പക്ഷികളും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ ക ണ്ടില്ലേ? നിശ്ചയം, എല്ലാ ഒരോന്നിനും അതിന്‍റേതായ നമസ്കാരരീതിയും അതിന്‍റേതായ കീര്‍ത്തനരീതിയും അറിവുണ്ട്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുന്നതെല്ലാം അല്ലാഹു അറിവുള്ളവന്‍ തന്നെയാണ്.
ഇത്തരം സൂക്തങ്ങളുടെ ആശയം ഉള്‍ക്കൊണ്ട വിശ്വാസി ഇന്ന് 25: 58 ലെ ത്രി കാലജ്ഞാനി 25: 59 ലെ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെടുത്തിയതും 41: 41-43 ല്‍ പറ ഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥവുമായ അദ്ദിക്ര്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും വായിക്കുകയും, 7: 205-206 ല്‍ വിവരിച്ച പ്രകാരം നാഥനെ പരിശുദ്ധപ്പെടുത്തുകയും വാ ഴ്ത്തുകയും അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് തിലാവത്തിന്‍റെ സാഷ്ടാം ഗപ്രണാമം നിര്‍വ്വഹിക്കുകയും, അദ്ദിക്റിന്‍റെ വഴിയില്‍ ജീവിതം ചിട്ടപ്പെടുത്തുകയും വി ശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അത് ലോകര്‍ക്ക് എത്തിച്ച് കൊടു ത്തുകൊണ്ട് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതു മാണ്. അതോടൊപ്പം തന്നെ സ്രഷ്ടാവിന്‍റെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാ ലങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ചുകൊണ്ട് മനുഷ്യര്‍ക്കും ജീവജാലങ്ങ ള്‍ക്കും ഭക്ഷണവും ശുദ്ധവായുവും ലഭിക്കുന്നതിനും ആഗോളതാപനം കുറക്കുന്നതിനും വേണ്ടി ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ജീവജാലങ്ങളുടെ കീര്‍ത്തനത്തിന്‍റെ പുണ്യം ലഭിക്കുന്നതിന് വേണ്ടി അവയെ വളര്‍ത്തുകയും മറ്റുള്ളവരെ അങ്ങനെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. അതുവഴി അവന് ആയിരം സമുദായങ്ങളില്‍ പെട്ട ജീവ ജാലങ്ങളുടെ പ്രാര്‍ത്ഥനയുടെയും കീര്‍ത്തനങ്ങളുടെയും പ്രതിഫലം ലഭിക്കുന്നതാണ്. ഇതാണ് ഇന്ന് സ്വര്‍ഗം പണിയുന്ന രീതി. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് അവര്‍ ഇവിടെ (നാ ലാം ഘട്ടത്തില്‍) പണിത സ്വര്‍ഗം പരലോകത്ത് (ഏഴാം ഘട്ടത്തില്‍) അനന്തരാവകാശമായി ലഭിക്കുന്നതാണ്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തത് കാരണം ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നമസ്കാരം നിര്‍വ്വഹിക്കുന്നവര്‍ക്കെല്ലാം അവര്‍ നമസ്കരിച്ചതി ന് പിഴയായി നരകക്കുണ്ഠത്തിലെ വൈല്‍ എന്ന ചെരിവ് ലഭിക്കുമെന്ന് 4: 142-143; 25: 65-66; 107: 4-5 തുടങ്ങിയ സൂക്തങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 261; 4: 85; 17: 44; 67: 19 വിശദീകരണം നോക്കുക.