وَاللَّهُ خَلَقَ كُلَّ دَابَّةٍ مِنْ مَاءٍ ۖ فَمِنْهُمْ مَنْ يَمْشِي عَلَىٰ بَطْنِهِ وَمِنْهُمْ مَنْ يَمْشِي عَلَىٰ رِجْلَيْنِ وَمِنْهُمْ مَنْ يَمْشِي عَلَىٰ أَرْبَعٍ ۚ يَخْلُقُ اللَّهُ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു, അപ്പോള്‍ അവയില്‍ അതിന്‍റെ ഉദരത്തിന്മേല്‍ നടക്കുന്നവരുണ്ട്, രണ്ട് കാലില്‍ നടക്കുന്നവരും അവയിലുണ്ട്, നാല് കാലില്‍ നടക്കുന്നവരും അവയിലുണ്ട്, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു, നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തിനും കഴിവുള്ളവന്‍ തന്നെയാകുന്നു!
വെള്ളത്തില്‍ നിന്നാണ് എല്ലാ ജീവനുള്ളവയെയും സൃഷ്ടിച്ചിട്ടുള്ളത് എന്നതിനാ ല്‍ ജീവന്‍ നിലനില്‍ക്കുന്നതിന് വെള്ളം അനിവാര്യഘടകമാണ്. ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കേ ള്‍ക്കാനും അതിനെക്കുറിച്ച് ലോകരോട് പറയാനും തയ്യാറാകാത്തത് കാരണം ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 9: 67-68; 11: 7; 21: 30 വിശദീകരണം നോക്കുക.