آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
പ്രവാചകന് തന്റെ നാഥനില്‍ നിന്നും തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ വിശ്വസിച്ചിട്ടുണ്ട്-വിശ്വാസികളും, എല്ലാ ഓരോരുത്തരും അല്ലാഹുവിനെക്കൊണ്ടും അവന്റെ മലക്കുകളെക്കൊണ്ടും അവന്റെ ഗ്രന്ഥങ്ങളെക്കൊണ്ടും അവന്റെ പ്രവാചകന്മാരെക്കൊണ്ടും വിശ്വസിച്ചിട്ടുണ്ട്, അവന്റെ പ്രവാചകന്മാരില് നിന്ന് ഒരാളുടെയുമിടയില് ഞങ്ങള്‍ വ്യത്യാസം കല്പിക്കുന്നില്ല, അവര്‍ പറയുക യും ചെയ്യുന്നു: ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു, ഞങ്ങ ളുടെ നാഥാ, നീ ഞങ്ങള്‍ക്ക് പൊറുത്തുതന്നാലും, നിന്നിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും.
അല്ലാഹുവിനെക്കൊണ്ടും പ്രവാചകന്മാരെക്കൊണ്ടും മലക്കുകളെക്കൊണ്ടും വിശ്വസി ക്കുക എന്നുപറഞ്ഞാല്‍ നാഥന്റെ സംസാരമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധം പ്രവാച കന്മാരുടെ ജീവിതരീതി കണ്ട് മനസ്സാ-വാചാ-കര്‍മ്മണാ അനുകരിക്കലാണ്. 4: 136 ലൂടെ വിശ്വാസികളെ വിളിച്ച്, നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്റെ പ്രവാചകനെക്കൊണ്ടും പ്രവാചകന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം കൊണ്ടും മുമ്പ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം കൊ ണ്ടും വിശ്വസിക്കുവീന്‍, ആരാണോ അല്ലാഹുവിനെയും അവന്റെ മലക്കുകളെയും അവ ന്റെ ഗ്രന്ഥങ്ങളെയും അവന്റെ പ്രവാചകന്മാരെയും അന്ത്യദിനത്തെയും ഗ്രന്ഥത്തില്‍ മൂടി വെച്ച് നിഷേധിച്ചത്, അപ്പോള്‍ അവര്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു എന്ന് പറഞ്ഞി ട്ടുണ്ട്. 'കിതാബ്' എന്നതിന്റെ ബഹുവചനമായ 'കുതുബ്' എന്ന പദമാണ് ഇവിടെ ഉപ യോഗിച്ചിട്ടുള്ളത്. ഗ്രന്ഥങ്ങളെക്കൊണ്ട് വിശ്വസിക്കുക എന്ന് പറഞ്ഞാല്‍, നാല് ഗ്രന്ഥങ്ങ ളും പല ഏടുകളും വന്നിട്ടുണ്ട് എന്ന് വിശ്വസിക്കലല്ല, മറിച്ച് ഒറ്റ ഗ്രന്ഥം മാത്രമേ നാഥനില്‍ നിന്ന് ഭൂമിയിലേക്ക് കാലാകാലങ്ങളിലായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ, അതിന്റെ ശരീരം വിവിധ ഭാഷകളിലാണെങ്കില്‍ ആത്മാവ് ഒന്നുതന്നെയാണ് എന്ന് വിശ്വസിക്കലാണ്. ഗ്രന്ഥത്തിന്റെ ആത്മാവിനാണ് അദ്ദിക്ര്‍ എന്ന് പറയുന്നത്. 313 പ്രവാചകന്മാര്ക്കും ത്രികാല ജ്ഞാനമായ അദ്ദിക്ര്‍ മാത്രമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് 16: 43; 21: 24; 41: 43 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 2: 2, 213; 5: 48 വിശദീകരണം നോക്കുക.
എന്നാല്‍ ഇന്ന് അഞ്ച് സൂക്തങ്ങളിലൂടെ വിശ്വാസികളുടെ സംഘത്തോട് വധിക്കാന്‍ കല്പിക്കപ്പെട്ട മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍, ഏറ്റവും വലിയ ദിവ്യാത്ഭുതവും മുന്‍ഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്ര്‍ എന്ന അജയ്യഗ്രന്ഥത്തെ മൂടിവെക്കുകയും തങ്ങളുടെ ഇംഗിതത്തിനും സംഘടനാതാല്പര്യത്തിനും അനുസരിച്ച് വളച്ചൊടിക്കുകയും അല്ലാഹു ഉദ്ദേശിച്ച ലക്ഷ്യം തെറ്റിച്ച് ഉദ്ധരിക്കുകയും ചെയ്ത് പ്രപഞ്ചത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ ഈസായുടെ രണ്ടാം വരവോടുകൂടി ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമെന്ന് 33: 60-61 സൂക്തങ്ങളിലും; മരണത്തോടുകൂടി ഇക്കൂട്ടര്‍ വിചാരണയില്ലാതെ നരകത്തിന്റെ അടിത്തട്ടിലേക്ക് പോകുമെന്ന് 4: 145 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാര്ക്കിടയില് ഞങ്ങള്‍ ഒരു വ്യത്യാസവും കല്പിക്കുന്നില്ല എന്ന് വിശ്വാസികള്‍ പറയുന്നത് 2: 253 ല്‍, നാം പ്രവാചകന്മാരില് ചിലര്‍ക്ക് മറ്റുചിലരേക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട് എന്നുപറഞ്ഞതിന് വിരുദ്ധമാകുന്നില്ല, കാരണം ശ്രേഷ്ഠത നല്‍കിയത് അല്ലാഹുവാണ്, ഇവിടെ പറഞ്ഞത് വിശ്വാസികള്‍ പ്രവാചകന്മാര്ക്കിടയില് ഒരു വ്യത്യാസവും കല്പിക്കുകയില്ല എന്നാണ്. എല്ലാ പ്രവാചകന്മാരും ഏകനായ അല്ലാഹുവിനാല്‍ അവനെ പരിചയപ്പെടുത്തുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ടവരാണെന്നും അവരെല്ലാം കൊണ്ടുവന്ന സന്ദേശം ഒന്നുതന്നെയാണെന്നും അവരെല്ലാം വിശ്വാസികളാണെന്നും അല്ലാഹുവിന്റെ സംഘമായ (അല്ലാഹു, പ്രവാചകന്മാര്, വിശ്വാസികള്‍) ഏകസംഘത്തിലെ അംഗങ്ങളാണെന്നും വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. 'നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം' എന്ന് പറയുമ്പോള്‍ അല്ലാഹുവേ, ഞങ്ങളുടെ മടക്കം ടിക്കറ്റായ അദ്ദിക്ര്‍ കൊണ്ട് സ്വര്‍ഗത്തിലേക്കാക്കേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടതാണ്. 2: 136; 5: 55-56; 37: 111; 58: 22; 63: 8 വിശദീകരണം നോക്കുക.