( അന്നൂര്‍ ) 24 : 63

لَا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا ۚ قَدْ يَعْلَمُ اللَّهُ الَّذِينَ يَتَسَلَّلُونَ مِنْكُمْ لِوَاذًا ۚ فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ

നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ക്കിടയില്‍ പ്രവാചക ന്‍റെ വിളിയെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്, നിങ്ങളില്‍ നിന്ന് മറ്റുള്ളവരെ മറയാ ക്കിപ്പിടിച്ച് സൂത്രത്തില്‍ ഊരിച്ചാടുന്നവരെ നിശ്ചയം അല്ലാഹു അറിയുന്നുണ്ട്, ആകയാല്‍ അവന്‍റെ കല്‍പന ലംഘിച്ചുകൊണ്ടിരിക്കുന്നവരെ വല്ല നാശവും ബാധിക്കുമെന്നോ അല്ലെങ്കില്‍ അവരെ വേദനയേറിയ ശിക്ഷ ബാധിക്കുമെ ന്നോ ഭയപ്പെട്ടുകൊള്ളട്ടെ!

'നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ നിങ്ങള്‍ക്കിടയില്‍ പ്രവാചക ന്‍റെ വിളിയെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്' എന്ന് പറഞ്ഞതിന് പ്രവാചകന്‍ വിളിക്കുന്ന ത് നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെയായി പരിഗണിക്കരുത് എന്നും, നി ങ്ങള്‍ പരസ്പരം വിളിക്കുന്നത് പോലെ പ്രവാചകനെ വിളിക്കരുത്, പ്രവാചകനെ ആദ രവും ബഹുമാനവും നല്‍കിക്കൊണ്ട് മാത്രമേ വിളിക്കാവൂ എന്നും ആശയമുണ്ട്. പ്രവാ ചകന്‍റെ പ്രാര്‍ത്ഥന നിങ്ങള്‍ പരസ്പരം നടത്തുന്ന പ്രാര്‍ത്ഥനയെപ്പോലെ പരിഗണിക്ക രുത്, അഥവാ നിങ്ങളുടെ പ്രാര്‍ത്ഥനയെക്കാള്‍ പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവാച കന്‍റെ പ്രാര്‍ത്ഥന ലഭിക്കാന്‍ എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കണമെന്നും ആശയമു ണ്ട്. 49: 2 ല്‍, ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന്‍റെ മീതെ ഉയര്‍ത്തരുത്, നിങ്ങള്‍ പ്രവാചകനോട് സംസാരിക്കുമ്പോള്‍ നി ങ്ങള്‍ പരസ്പരം സംസാരിക്കുന്നതുപോലെ ഉച്ചത്തില്‍ സംസാരിക്കുകയുമരുത്, അ ങ്ങനെയായാല്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ തിരിച്ചറിയാത്തവിധം നിഷ്ഫല മായിപ്പോകുന്നതാണ്.

ഏതെങ്കിലും അത്യാവശ്യകാര്യങ്ങള്‍ക്ക് പ്രവാചകനോട് സമ്മതം ചോദിച്ച് പോ കേണ്ടതുണ്ടെങ്കില്‍ ഓരോരുത്തരും പ്രത്യേകം പ്രത്യേകം പ്രവാചകനോട് സമ്മതം ചോദിക്കണമെന്നാണ്, എന്നല്ലാതെ ഒരാള്‍ മാത്രം സമ്മതം ചോദിച്ച് അവന്‍റെ പിന്നില്‍ ഒളിഞ്ഞുപോകുന്ന രീതി അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവര്‍ക്ക് ഭൂഷണമല്ല എ ന്നാണ് 'മറ്റുള്ളവരെ മറയാക്കിപ്പിടിച്ച് സൂത്രത്തില്‍ ഊരിച്ചാടുന്നവരെ നിശ്ചയം അല്ലാ ഹു അറിയുന്നുണ്ട്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. ഇന്ന് അദ്ദിക്ര്‍ വിശദീകരിച്ചുകൊ ടുക്കുന്ന വിശ്വാസിയോടും സദസ്സിനോടും ആരാണോ വിഘടിക്കുന്നതും വിരോധം വെക്കുന്നതും പ്രസ്തുത സദസ്സ് നിര്‍മാര്‍ജനം ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുക യും ചെയ്യുന്നത്, അവര്‍ക്ക് ഇഹത്തില്‍ വെച്ചുതന്നെ നാശവും നിന്ദ്യതയും ലഭിക്കുന്നതും അവര്‍ കാഫിറായിക്കൊണ്ട് ജീവന്‍ വെടിയുന്നതും മരണത്തോടുകൂടി വിചാരണയി ല്ലാതെ നരകക്കുണ്ഠാരത്തില്‍ പോകുന്നതുമാണ്. 9: 125-127; 22: 72; 41: 26-29 വിശദീക രണം നോക്കുക.