( ഹുജുറാത്ത് ) 49 : 2

يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لَا تَشْعُرُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ ശബ്ദങ്ങള്‍ നബിയുടെ ശബ്ദത്തി ന് മുകളില്‍ നിങ്ങള്‍ ഉയര്‍ത്തരുത്, അവനോട് സംസാരിക്കുന്നത് നിങ്ങളില്‍ ചിലര്‍ ചിലരോട് സംസാരിക്കുന്നതുപോലെ ഉച്ചത്തിലായിരിക്കുകയും അരുത് -നിങ്ങള്‍ തിരിച്ചറിയാത്തവിധം നിങ്ങളുടെ പ്രവൃത്തികള്‍ നിഷ്ഫലമായിപ്പോ കാതിരിക്കാന്‍. 

പ്രവാചകന്‍ സംസാരിക്കുന്നതെല്ലാം അദ്ദിക്ര്‍ ആയിരുന്നു എന്നതിനാല്‍ അത് അ ല്ലാഹു സംസാരിക്കുന്നത് പോലെത്തന്നെയാണ് എന്ന് മനസ്സിലാക്കിയ വിശ്വാസികള്‍ അ ത് കേള്‍ക്കാത്തവിധം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ തടസ്സമുണ്ടാക്കുന്നവിധം ഒ രിക്കലും ഉച്ചത്തില്‍ സംസാരിക്കുകയില്ല. അഥവാ അവര്‍ 8: 35; 17: 110; 31: 19; 41: 26 തുട ങ്ങിയ സൂക്തങ്ങളുടെ ആശയത്തിന് വിരുദ്ധമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയു മാണെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമായിപ്പോവുന്നതാണ്. 7: 203-205; 47: 1-3; 53: 1-4 വിശദീകരണം നോക്കുക.