(അന്നൂര്‍) 24 : 62
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَىٰ أَمْرٍ جَامِعٍ لَمْ يَذْهَبُوا حَتَّىٰ يَسْتَأْذِنُوهُ ۚ إِنَّ الَّذِينَ يَسْتَأْذِنُونَكَ أُولَٰئِكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَرَسُولِهِ ۚ فَإِذَا اسْتَأْذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَنْ لِمَنْ شِئْتَ مِنْهُمْ وَاسْتَغْفِرْ لَهُمُ اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ

നിശ്ചയം, വിശ്വാസികളായവര്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിച്ചവരാകുന്നു, അവനോടൊപ്പം അവര്‍ വല്ല പൊതു സംരംഭങ്ങളിലും ഏര്‍പ്പെടുകയാണെങ്കില്‍ അവനോട് അനുവാദം ചോദിക്കാതെ അവര്‍ അവിടെനിന്ന് വിട്ടുപോവുകയില്ല, നിശ്ചയം ആരാണോ നി ന്നോട് അനുവാദം ചോദിക്കുന്നത്, അക്കൂട്ടര്‍ മാത്രമാകുന്നു അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിച്ചവര്‍; അങ്ങനെ അവ രുടെ ചില ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍, അപ്പോള്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍ കുകയും അവര്‍ക്കുവേണ്ടി നീ അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും ചെയ്യുക, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.

വിശ്വാസികള്‍ സ്വന്തത്തെക്കാള്‍ പ്രവാചകന് സ്ഥാനം നല്‍കുന്നവരാണെന്ന് 33: 6 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രവാചകന്‍റെ താല്‍പര്യത്തിന് വിരുദ്ധമായ ഒരുസംരംഭത്തിന് വിശ്വാസികള്‍ പുറപ്പെടുകയില്ല. ഒഴിച്ചുകൂടാന്‍ പറ്റാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അവര്‍ പ്രവാചകനോട് സ മ്മതം വാങ്ങിയതിന് ശേഷം മാത്രമേ പോവുകയുള്ളൂ. അങ്ങനെ പോകുന്നതുതന്നെ പ്രോത്സാഹിപ്പിക്കാവുന്നതല്ല എന്നത് കൊണ്ടാണ് അനുവാദം കൊ ടുക്കുന്നതോടൊപ്പം അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെത്തേടിക്കൊള്ളുക എന്ന് പ്രവാചകനോട് കല്‍പിച്ചിട്ടുള്ളത്. നാഥനില്‍ നിന്നു ള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതുകൂടാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യ മല്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഏതൊരാള്‍ക്കും അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് അദ്ദിക്റിന്‍റെ രചയിതാവിനോട് ചോദിക്കണമെന്നാണ് 16: 43-44 സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്. പ്രവാചകന്‍തന്നെ നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോട് ചോദി ക്കണമെന്നാണ് 25: 59 ല്‍ പറഞ്ഞിട്ടുള്ളത്. 4: 63-65, 115; 6: 20; 9: 43-44 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!