( ഫുര്‍ഖാന്‍ ) 25 : 10

تَبَارَكَ الَّذِي إِنْ شَاءَ جَعَلَ لَكَ خَيْرًا مِنْ ذَٰلِكَ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَيَجْعَلْ لَكَ قُصُورًا

അവന്‍ ഉദ്ദേശിക്കുന്നപക്ഷം, താഴ്ഭാഗത്തിലൂടെ നദികള്‍ ഒഴുകിക്കൊണ്ടി രിക്കുന്ന അതിനെക്കാള്‍ ഉത്തമമായ തോപ്പുകള്‍ നിനക്ക് നല്‍കാനും നിനക്ക് കൊട്ടാരങ്ങള്‍ ഉണ്ടാക്കിത്തരാനും കഴിവുള്ള ഒരുവന്‍ അനുഗ്രഹമുടയവ നായിരിക്കുന്നു.

കാഫിറുകള്‍ ആവശ്യപ്പെടുന്നതിനെക്കാള്‍ ഉത്തമമായ തോട്ടങ്ങളും കൊട്ടാരങ്ങളും പ്രവാചകനും എക്കാലത്തുമുള്ള വിശ്വാസികള്‍ക്കും നല്‍കാന്‍ കഴിവുള്ളവന്‍ തന്നെ യാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ അല്ലാഹു. എന്നാല്‍ ഇഹലോകത്ത് വിശ്വാസികള്‍ക്ക് മാത്രം സമൃദ്ധികള്‍ നല്‍കി അനുഗ്രഹിക്കുക എന്നത് അല്ലാഹുവി ന്‍റെ ചര്യയല്ല. മറിച്ച് അല്ലാഹുവിന്‍റെ നിഷ്പക്ഷവാന്‍ എന്ന സ്വഭാവത്തെ നിഷേധിക്കു ന്ന കാഫിറുകള്‍ക്കാണ് ഐഹികലോകത്ത് സമൃദ്ധികള്‍ കൂടുതല്‍ നല്‍കിയിട്ടുള്ളത്. അവര്‍ പരലോകത്തിനുമേല്‍ ഇഹലോകത്തിന് പ്രാധാന്യം നല്‍കുന്നവരും അവര്‍ സ മ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠവുമായതിനാലാണ് അത്. അദ്ദിക്റിനെ സ ത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രകാരം പരലോകത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവിതരീതിയാണ് പിന്‍പറ്റുക. 6: 165; 21: 35; 43: 32- 34 വിശദീകരണം നോക്കുക.