( ഫുര്‍ഖാന്‍ ) 25 : 19

فَقَدْ كَذَّبُوكُمْ بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًا وَلَا نَصْرًا ۚ وَمَنْ يَظْلِمْ مِنْكُمْ نُذِقْهُ عَذَابًا كَبِيرًا

അങ്ങനെ നിശ്ചയം, നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെ അവര്‍ തള്ളിക്ക ളയുന്നതാണ്, അപ്പോള്‍ ശിക്ഷ തിരിച്ചുവിടാനോ സഹായം ലഭ്യമാക്കാനോ നിങ്ങള്‍ക്ക് സാധിക്കുകയില്ല, നിങ്ങളില്‍ നിന്നും ആരാണോ അക്രമികളായത്, അവനെ നാം വമ്പിച്ച ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യുന്നതുമാണ്.

മഹാത്മാക്കളെ ശുപാര്‍ശക്കാരും ഇടയാളന്മാരുമായി പരിഗണിച്ചിരുന്നതും അ വരുടെമേല്‍ നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിച്ചിരുന്നതുമെല്ലാം മഹാത്മാക്കളും അനുയായികളെ അതിന് പ്രേരിപ്പിച്ചിരുന്ന അവരുടെ നേതാക്കളായ കപടവിശ്വാസികളും വിധിദിവസം തള്ളിപ്പറയുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. കപടവിശ്വാസിക ളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ് പരം തര്‍ക്കിക്കുകയും കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 14: 1-3; 16: 85-86; 28: 62-64 വിശദീകരണം നോക്കുക.