( ഫുര്‍ഖാന്‍ ) 25 : 2

الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യത്തിനുടമയായിട്ടുള്ളവനാ രോ, അവന്‍ യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല, ആധിപത്യത്തില്‍ അവന് യാതൊരു പങ്കാളിയുമില്ല, എല്ലാ ഓരോ വസ്തുവിനെയും അവന്‍ സൃ ഷ്ടിക്കുകയും അതിനെ ശരിയാം വണ്ണം എണ്ണിക്കണക്കാക്കി വ്യവസ്ഥപ്പെടു ത്തുകയും ചെയ്തിരിക്കുന്നു.

67: 1 ല്‍, ആരുടെ ഹസ്തത്തിന് കീഴിലാണോ സര്‍വ്വ വസ്തുക്കളുടേയും ആധി പത്യമുള്ളത്, അവന്‍ അനുഗ്രഹമുടയവനാകുന്നു, അവന്‍ എല്ലാഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 17: 110-111; 55: 78; 87: 2-3 വിശദീകരണം നോക്കുക.