( ഫുര്‍ഖാന്‍ ) 25 : 3

وَاتَّخَذُوا مِنْ دُونِهِ آلِهَةً لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنْفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا

അവനെക്കൂടാതെ അവര്‍ മറ്റു ഇലാഹുകളെ സ്വീകരിച്ചിരിക്കുന്നു, അവര്‍ യാ തൊന്നും സൃഷ്ടിക്കുന്നില്ല, അവര്‍ തന്നെയും സൃഷ്ടിക്കപ്പെട്ടവരാകുന്നു, ത ങ്ങള്‍ക്കുതന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല, മര ണത്തിനോ ജനനത്തിനോ പുനര്‍ജനിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതിനോ അവര്‍ അധികാരമുള്ളവരുമല്ല.

സ്രഷ്ടാവായ അല്ലാഹുവിനെക്കൂടാതെ മറ്റു ഏതൊരുവനെ ഇലാഹായി തെര ഞ്ഞെടുത്താലും അവര്‍ കേവലം സൃഷ്ടികളാണ്. അതുവഴി അവര്‍ ശപിക്കപ്പെട്ട പിശാ ചിനെയാണ് ഇലാഹായി തെരഞ്ഞെടുക്കുന്നത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകളാണ് സൂക്തങ്ങളുടെ ആശയത്തിന് വിരുദ്ധമാ യി അല്ലാഹുവിന്‍റെ സൃഷ്ടികളെ അവനിലേക്ക് അടുപ്പിക്കുന്ന ഇടയാളന്മാരും ശുപാര്‍ശക്കാരുമായി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ വിധിദിവസം അവര്‍ ഇവര്‍ക്കെതി രെ 'ഇവര്‍ അദ്ദിക്റിനെ വിസ്മരിച്ച് ജീവിച്ചിരുന്ന ഒരു കെട്ടജനത ആയിരുന്നു' എന്ന് അ ന്യായം ബോധിപ്പിക്കുമെന്ന് 25: 18 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഥവാ ആശയം മ നസ്സിലാക്കാന്‍ ശ്രമിക്കാതെ ഗ്രന്ഥത്തിന്‍റെ അറബിയിലുള്ള ശരീരം തിന്നുകവഴി ദീനില്‍ നിന്ന് തെറിച്ചുപോയ ഇവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുക ളായ കാഫിറുകള്‍. 16: 20-21; 17: 56-57; 36: 74-75 വിശദീകരണം നോക്കുക.