( ഫുര്‍ഖാന്‍ ) 25 : 39

وَكُلًّا ضَرَبْنَا لَهُ الْأَمْثَالَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا

എല്ലാ ഓരോരുത്തര്‍ക്കും വിവിധ ഉപമ-ഉദാഹരണങ്ങള്‍ നാം വിവരിച്ചുകൊ ടുക്കുകയുണ്ടായി, എല്ലാ ഓരോരുത്തരെയും നാം നശിപ്പിച്ച് തരിപ്പണമാക്കു കയും ചെയ്തു.

ലോകത്ത് വന്നിട്ടുള്ള 313 പ്രവാചകന്മാരുടെയും നബിമാരുടെയും കാലത്തുണ്ടായിരുന്ന ജനങ്ങളുടെ സ്വഭാവങ്ങള്‍ ത്രികാലജ്ഞാനമായ അദ്ദിക്റില്‍ വിവരിച്ചിട്ടുണ്ട് എ ന്നിരിക്കെ സര്‍വലോകര്‍ക്കുമുള്ള ദിക്റാ (ഉണര്‍ത്തല്‍) എന്ന പ്രസ്തുത ഗ്രന്ഥത്തെ ഫു ജ്ജാറുകള്‍ സ്വയം ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട, അതിനെ മൂടിവെക്കാത്ത ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെന്ന് 6: 89 ല്‍ പറഞ്ഞിട്ടുണ്ട്. നാഥന്‍റെ ഗ്രന്ഥത്തില്‍ മനുഷ്യര്‍ക്കുവേണ്ടി എല്ലാ ഓരോ കാര്യവും നാഥന്‍ വിവരിച്ചിട്ടുണ്ട്, എന്നാല്‍ ജനങ്ങളില്‍ അധികപേരും നിഷേധിക്കാനല്ലാതെ ഒരുമ്പെടുന്നില്ല എന്ന് 17: 89 ലും; നാഥന്‍ മനുഷ്യര്‍ക്കുവേണ്ടി ഈ ഗ്രന്ഥത്തില്‍ എല്ലാവിധ ഉപമക ളും വിവരിച്ചിട്ടുണ്ട്, എന്നാല്‍ മനുഷ്യന്‍ അധിക കാര്യങ്ങളിലും തര്‍ക്കസ്വഭാവമുള്ളവ നായിരിക്കുന്നു എന്ന് 18: 54 ലും; അക്രമികളും കാഫിറുകളുമല്ലാതെ നാഥന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്ന് യഥാക്രമം 29: 47, 49 എന്നീ സൂക്തങ്ങളി ലും പറഞ്ഞിട്ടുള്ളത് വായിക്കുന്നത് ഇന്ന് ലോകരില്‍ അക്രമികളും കാഫിറുകളും തെ മ്മാടികളുമായ ഫുജ്ജാറുകള്‍ മാത്രമാണ്. 29: 40 ല്‍, അങ്ങനെ അവരില്‍ നിന്നുള്ള എല്ലാ ഓരോരുത്തരെയും അവരുടെ കുറ്റം കാരണം നാം പിടികൂടി, അവരില്‍ നാം ചരല്‍ കാറ്റ് അയച്ച ചിലരുണ്ട്, അവരില്‍ നാം ഘോര ഗര്‍ജ്ജനത്താല്‍ പിടികൂടിയവരുമുണ്ട്, അ വരില്‍ നാം ഭൂമിയെക്കൊണ്ട് വിഴുങ്ങിപ്പിച്ചവരുമുണ്ട്, അവരില്‍ നാം മുക്കിക്കൊന്നവരു മുണ്ട്, അല്ലാഹു അവരോട് അക്രമം കാണിക്കുന്നവനായിട്ടില്ല, എന്നാല്‍ അവര്‍ അവരോടു തന്നെ അക്രമം കാണിക്കുന്നവരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 4: 158-159; 6: 47; 7: 83-84 വിശദീകരണം നോക്കുക.