( ഫുര്‍ഖാന്‍ ) 25 : 51

وَلَوْ شِئْنَا لَبَعَثْنَا فِي كُلِّ قَرْيَةٍ نَذِيرًا

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാഓരോ നാട്ടിലും ഓരോ മുന്നറിയിപ്പുകാരെ നാം നിയോഗിക്കുകതന്നെ ചെയ്യുമായിരുന്നു.

പ്രവാചകനെ നിയോഗിച്ചത് മക്കയിലായതുകൊണ്ട് അദ്ദേഹത്തെ അറബികള്‍ ക്ക് മാത്രമുള്ള മുന്നറിയിപ്പുകാരനായി പരിമിതപ്പെടുത്തുന്ന എക്കാലത്തുമുള്ള കാ ഫിറുകള്‍ക്ക് മറുപടിയാണ് ഈ സൂക്തം. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് പ്രവാചകന്‍ മുഹമ്മദ് അവര്‍ക്ക് മാ ത്രമുള്ളതാണെന്ന വികലമായ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ്. 9: 31-32 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ നാഥന്‍റെ പ്രകാശമായ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതാണെങ്കിലും നാഥന്‍ അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുകതന്നെ ചെയ്യും. കാഫിറുകള്‍ക്ക് അത് എത്ര അരോചകമായിരുന്നാലും ശരി.

21: 24-25 ല്‍ വിവരിച്ച പ്രകാരം 313 പ്രവാചകന്മാരും അദ്ദിക്ര്‍ കൊണ്ട് മൊത്തം മ നുഷ്യരിലേക്ക് അയക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അ പ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണ്. 6: 92; 12: 108; 13: 40; 42: 7 വിശദീകരണം നോക്കുക.