(ഫുര്‍ഖാന്‍) 25 : 77
قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا

നീ പറയുക, എന്‍റെ നാഥന് നിങ്ങളെക്കൊണ്ട് എന്തൊരു ആവശ്യമാണുള്ളത് -നിങ്ങള്‍ അവനെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍? അപ്പോള്‍ നിശ്ചയം, നിങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞതിനാല്‍ അടുത്തുതന്നെ നിങ്ങള്‍ക്ക് ശിക്ഷ അനിവാര്യമായിരിക്കുന്നു.

സന്മാര്‍ഗവും ദുര്‍മാര്‍ഗവും വിവരിച്ചുതരുന്ന അദ്ദിക്ര്‍ നിങ്ങള്‍ക്ക് അവതരിപ്പിച്ചു തരികവഴി നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു എന്നതിനാല്‍, നിങ്ങ ള്‍ അദ്ദിക്റിനെ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ട് വഴികേട് തെരഞ്ഞെടുക്കുന്നതിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ തന്നെ സ്വയം വഹിക്കേണ്ടി വരുന്ന താണ്. 2: 286; 10: 99-100; 14: 19; 39: 7-8 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!