وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കുറവുവരുത്താതിരിക്കുകയും ചെയ്യുവീന്‍, ഭൂമിയില്‍ നാശകാരികളായി ഓടി നടക്കാതിരിക്കുകയും ചെയ്യുവീന്‍.
3: 7 ല്‍ വിവരിച്ച പ്രകാരം ഇന്ന് ആശയമില്ലാതെ ഗ്രന്ഥം വായിക്കുന്ന ഫാജിറുകളും കാഫിറുകളുമായ ഫുജ്ജാറുകളാണ് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള എല്ലാ ജനതക ളുടെയും തെറ്റായ ജീവിതരീതി പിന്തുടരുന്നത്. 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായ അവര്‍ ലോകാവസാനം നടപ്പില്‍ വരുന്നതിന് വേ ണ്ടി ഭൂമിയില്‍ ഓടിനടക്കുന്നവരാണ്. അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സി ജ്ജീനിലാണെന്ന് 83: 7 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാ ത്രമാണ് സിജ്ജീന്‍ പട്ടികയിലുള്ള അവരുടെ വിധി സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീനിലേക്ക് മാറ്റുക. അവര്‍ അദ്ദിക്റിനെ നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും ന രകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും ഉപയോഗപ്പെടുത്തുന്നതാണ്. 11: 85; 34:19-20; 83: 1-4 വിശദീകരണം നോക്കുക.