( മുത്വഫ്ഫിഫീന്‍ ) 83 : 1
وَيْلٌ لِلْمُطَفِّفِينَ
അളവ് തൂക്കങ്ങളില്‍ കുറവ് വരുത്തുന്നവര്‍ക്ക് നരകത്തിലെ 'വൈല്‍' എന്ന ചെരുവാണുള്ളത്.
ഐഹികലോക ജീവിതത്തിന്ന് തക്കതായ പ്രതിഫലം നല്‍കപ്പെടുന്ന വിധിദിവസം അളവ് തൂക്കങ്ങളില്‍ കുറവ് വരുത്തുന്നവര്‍ക്ക് നരകത്തിലെ കഠിനമായ ശിക്ഷാചെരുവാ യ 'വൈല്‍' ആണ് ലഭിക്കാനുള്ളത് എന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. നീചവും നിന്ദ്യ വുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് തങ്ങളുടെ നമസ്കാരം തടയാത്ത നമസ്കാരക്കാര്‍ക്ക് 'വൈല്‍' എന്ന ചെരുവാണ് 107: 4-5 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പരലോകത്തെ ക്കൊണ്ട് വിശ്വാസമില്ലാത്തവരും സക്കാത്ത് നല്‍കാത്തവരുമായ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് 'വൈല്‍' എന്ന ചെരുവാണ് 41: 6-7 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 2: 79; 29: 45; 77: 15 വിശദീകരണം നോക്കുക.