( അശ്ശുഅറാഅ് ) 26 : 201
لَا يُؤْمِنُونَ بِهِ حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ
അവര്‍ 'അതുകൊണ്ട്' വിശ്വസിക്കുകയില്ല -വേദനാജനകമായ ശിക്ഷ കണ്ടു മുട്ടുന്നതുവരെ.
9: 28-29 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമേ അദ്ദിക്റിനെ നാ ഥനില്‍ നിന്നുള്ള ഗ്രന്ഥമായി അംഗീകരിക്കുകയുള്ളൂ. 23: 99-100; 25: 52; 45: 31-33 വിശദീകരണം നോക്കുക.