( ഫുര്‍ഖാന്‍ ) 25 : 52

فَلَا تُطِعِ الْكَافِرِينَ وَجَاهِدْهُمْ بِهِ جِهَادًا كَبِيرًا

അപ്പോള്‍ നീ കാഫിറുകളെ അനുസരിക്കരുത്, അവരോട് 'അതുകൊണ്ട്' വ മ്പിച്ച ജിഹാദ് നടത്തുകയും ചെയ്യുക.

അദ്ദിക്ര്‍ മൂടിവെക്കുന്ന കുറ്റവാളികളായ കപടവിശ്വാസികളെയും അതിനെ ത ള്ളിപ്പറയുന്ന നന്ദികെട്ട കാഫിറുകളെയും അനുസരിക്കരുത് എന്ന് നബിയോടും അതു വഴി വിശ്വാസികളോടും 33: 1, 48; 76: 24 എന്നീ സൂക്തങ്ങളിലും കല്‍പിച്ചിട്ടുണ്ട്. നബിയെ യും അതുവഴി വിശ്വാസികളെയും വിളിച്ച്, ഗ്രന്ഥത്തിലെ സൂക്തങ്ങളെ മൂടിവെക്കുന്ന കുഫ്ഫാറുകളോടും വളച്ചൊടിച്ച് വികലമാക്കുന്ന കപടവിശ്വാസികളോടും ജിഹാദ് ചെ യ്യുക, അവരോട് കോപം പുലര്‍ത്തുക, അവരുടെ സങ്കേതം നരകകുണ്ഠമാണ്, എത്ര മോശപ്പെട്ട മടക്കസ്ഥലം എന്ന് 9: 73; 66: 9 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 91; 5: 33; 9: 5, 123; 33: 61 എന്നീ സൂക്തങ്ങളില്‍ വിശ്വാസികളുടെ സംഘത്തെ വിളിച്ച്, അവരെ വധിച്ചുകളയണമെന്ന് കല്‍പിച്ചിട്ടുള്ളത് ഈസാ രണ്ടാമത് വന്നതിന് ശേഷം മാത്രമാണ് നടപ്പിലാവുക. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 1: 7; 4: 63; 15: 90- 91; 39: 7-8 വിശദീകരണം നോക്കുക.