( അശ്ശുഅറാഅ് ) 26 : 207

مَا أَغْنَىٰ عَنْهُمْ مَا كَانُوا يُمَتَّعُونَ

അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന സുഖവിഭവങ്ങള്‍ ഒന്നും തന്നെ അവരെ ത്തൊട്ട് ഉപകാരപ്പെട്ടില്ല.

 ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമുള്‍ പ്പെട്ട ഫുജ്ജാറുകള്‍ക്ക് ശിക്ഷവരുമ്പോള്‍ അല്ലെങ്കില്‍ മരണം വരുമ്പോള്‍ അവരുടെ പതിനഞ്ച് വയസ്സിന് ശേഷമുള്ള ജീവിതരംഗങ്ങളെല്ലാം അവരുടെ മുമ്പില്‍ പ്രദര്‍ശിപ്പി ക്കുന്നതും അങ്ങനെ അവര്‍ കാഫിറായിരുന്നു എന്ന് ആത്മാവിനെതിരെ സാക്ഷ്യം വ ഹിച്ചുകൊണ്ട് ജീവന്‍ വെടിയുന്നതുമാണ് എന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. 3: 10; 39: 59; 46: 19-20 വിശദീകരണം നോക്കുക.