( അല്‍ ഹിജ്ര്‍ ) 15 : 88

لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ

നാം അവരില്‍ ചിലര്‍ക്ക് ജോടികളായി നല്‍കിയിട്ടുള്ള ഭൗതിക വിഭവങ്ങളി ലേക്ക് നിന്‍റെ കണ്ണ് തിരിയേണ്ടതില്ല, അവരുടെ മേല്‍ നീ ദുഃഖിക്കുകയും വേണ്ട, വിശ്വാസികള്‍ക്ക് നിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുകയും ചെ യ്യുക.

20: 131 ല്‍, അവര്‍ക്ക് ജോടികളായി നാം നല്‍കിയിട്ടുള്ള കൗതുകകരമായ ഭൗ തിക വിഭവങ്ങളിലേക്ക് നിന്‍റെ ദൃഷ്ടി തിരിയരുത്, അവരെ അതിലൂടെ പരീക്ഷിക്കാന്‍ വേണ്ടിയാണ് അത്, നിന്‍റെ നാഥന്‍റെ ഭക്ഷണവിഭവങ്ങള്‍ തന്നെയാണ് ഉത്തമമായതും സ്ഥായിയായതും എന്ന് പറഞ്ഞിട്ടുണ്ട്. 26: 214-215 ല്‍, നിന്‍റെ കുടുംബാംഗങ്ങളില്‍ നിന്ന് അടുത്തവരെ നീ അദ്ദിക്ര്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കുകയും വിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റുന്നവര്‍ക്ക് നിന്‍റെ (വിനയത്തിന്‍റെ) ചിറകുകള്‍ താഴ്ത്തിക്കൊടു ക്കുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. 16: 127 ല്‍, നീ ക്ഷമിക്കുക, നിന്‍റെ ക്ഷമ അല്ലാഹുവിന് വേണ്ടിയല്ലാതെയല്ല, നീ അവരുടെ മേല്‍ ദുഃഖിക്കുകയുമരുത്, അവരുടെ കു തന്ത്രങ്ങളില്‍ നീ മനസ്സിടുങ്ങിയവനാവുകയുമരുത് എന്നും; 16: 128 ല്‍, നിശ്ചയം അ ല്ലാഹു അദ്ദിക്ര്‍ കൊണ്ട് അവനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരോടൊപ്പവും ഏറ്റ വും നല്ലതായ അദ്ദിക്റിന്‍റെ വഴിയില്‍ ചരിക്കുന്നവരോടൊപ്പവുമാണ് എന്നും പറഞ്ഞി ട്ടുണ്ട്. 3: 196-197; 6: 52; 9: 84-85; 48: 29 വിശദീകരണം നോക്കുക.