إِنْ نَشَأْ نُنَزِّلْ عَلَيْهِمْ مِنَ السَّمَاءِ آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ മേല്‍ ആകാശത്തുനിന്ന് ഒരു ദൃഷ്ടാ ന്തം ഇറക്കുന്നതും അതുവഴി അവരുടെ പിരടികള്‍ അതിന്റെ നേരെ കുഴ ഞ്ഞ് പോകുന്നതായിത്തീരുകയും ചെയ്യുമായിരുന്നു.
17: 13-14 പ്രകാരം എല്ലാഓരോ മനുഷ്യനും അവനവന്റെ കര്‍മരേഖ പിരടിയില്‍ വഹിക്കുന്നതുകൊണ്ടാണ് സൂക്തത്തില്‍ അവര്‍ തല കുനിക്കുന്നവരായിത്തീരുമെന്നോ വിനീതരായിത്തീരുമെന്നോ പറയാതെ അവരുടെ പിരടികള്‍ അതിന്റെ നേരെ കുഴഞ്ഞ് പോകുന്നതായിത്തീരുകയും ചെയ്യുമായിരുന്നു എന്ന് പറഞ്ഞത്. കാഫിറുകള്‍ അവരുടെ പിരടികളില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ പാപഭാരം വഹിക്കുന്നവരായതുകൊണ്ട് അവര്‍ നാളെ പിരടി കുഴഞ്ഞവരായിത്തീരുന്നതാണ്. വിശ്വാസികള്‍ എപ്പോഴും പിരടി കള്‍ കുഴയാതെ ഗ്രന്ഥം അനുശാസിക്കും വിധം തലയുയര്‍ത്തിക്കൊണ്ട് നടക്കുന്നവ രും അല്ലാഹുവിന്റെ മുമ്പില്‍ വിനീതരായി നിലകൊള്ളുന്നവരും അതിനുവേണ്ടി പ്രാര് ത്ഥിക്കുന്നവരുമാണ്. 6: 31; 16: 123; 20: 99-100 വിശദീകരണം നോക്കുക.