( അശ്ശുഅറാഅ് ) 26 : 5

وَمَا يَأْتِيهِمْ مِنْ ذِكْرٍ مِنَ الرَّحْمَٰنِ مُحْدَثٍ إِلَّا كَانُوا عَنْهُ مُعْرِضِينَ

നിഷ്പക്ഷവാനായ നാഥനില്‍ നിന്നുള്ള അനുസ്മരണമായിക്കൊണ്ട് പുതിയ തായി ഒന്നും അവര്‍ക്ക് വന്നെത്തുന്നില്ല-അവര്‍ അതിനെത്തൊട്ട് അവഗണിച്ച് പോകുന്നവരായിട്ടല്ലാതെ.

 കഴിഞ്ഞുപോയതും നിലവിലുള്ളതും വരാനിരിക്കുന്നതുമായ കാര്യങ്ങള്‍ അദ്ദി ക്ര്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുമ്പോള്‍ നരകത്തിലേക്കുള്ള ആയിര ത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതുപേരും അതിനെ അവഗണിച്ച് പോകുന്നവരാ യിരിക്കും. ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടിട്ട് അതിനെ ത്തൊട്ട് അവഗണിച്ചുപോകുന്നവര്‍ അക്രമികളും ഭ്രാന്തന്‍മാരുമാണെന്ന് 32: 22 ല്‍ പറഞ്ഞിട്ടുണ്ട്. 4: 2, 24; 6: 4, 71; 20: 124-127; 23: 38 വിശദീകരണം നോക്കുക.