( അശ്ശുഅറാഅ് ) 26 : 63
فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِبْ بِعَصَاكَ الْبَحْرَ ۖ فَانْفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ
അപ്പോള് നാം മൂസാക്ക് ദിവ്യസന്ദേശം നല്കി, നീ നിന്റെ വടികൊണ്ട് കട ലില് അടിക്കുക, അപ്പോള് അത് പിളര്ന്ന് ഓരോ ഭാഗവും വമ്പിച്ച മലകളെ ന്നോണം ഇരുവശങ്ങളിലേക്കും മാറിനിന്നു!
എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയെ അത് എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതാണ്. 2: 78-79; 4: 158; 25: 33-34 വിശദീകരണം നോക്കുക.