( അന്നംല് ) 27 : 11

إِلَّا مَنْ ظَلَمَ ثُمَّ بَدَّلَ حُسْنًا بَعْدَ سُوءٍ فَإِنِّي غَفُورٌ رَحِيمٌ

-അക്രമിയായവനൊഴികെ; പിന്നെ തിന്മയെ നന്മയായി പരിവര്‍ത്തിപ്പിച്ചത് ആ രാണോ, അപ്പോള്‍ നിശ്ചയം ഞാന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.

അദ്ദിക്ര്‍ ലഭിക്കുന്നതിനുമുമ്പ് തെറ്റ് ചെയ്യുകയും അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേ ഷം അതെല്ലാം ഹൃദയത്തിന്‍റെ അവസ്ഥയറിയുന്ന അല്ലാഹുവിനോട് ഹൃദയം കൊണ്ട് ഏറ്റുപറയുകയും 25: 68-70 ല്‍ വിവരിച്ച പ്രകാരം വന്‍കുറ്റങ്ങള്‍ക്ക് പ്രായശ്ചിത്തമായി ലോകര്‍ക്കിടയില്‍ അദ്ദിക്ര്‍ പ്രചരിപ്പിക്കുകയും ആയിരം സമുദായങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ജൈവകൃഷി ചെയ്യുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ തിന്മകള്‍ നന്മകളായി പരിവര്‍ത്തിപ്പിക്കുന്നവര്‍ക്ക് അക്രമികളുടെ അവസ്ഥയില്‍ നിന്ന് സൂക്ഷ്മാലുക്കളുടെ അവസ്ഥയിലേക്ക് അവരവരെ സ്വയം മാറ്റാവുന്നതാണ്. 4: 99-100; 26: 20-22; 39: 53-59 വിശദീകരണം നോക്കുക.