( അശ്ശുഅറാഅ് ) 26 : 20

قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ

അവന്‍ പറഞ്ഞു: അപ്പോള്‍ ഞാന്‍ അങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്ന് ഞാന്‍ വഴികേടില്‍ പെട്ടവനായിരുന്നു.

എനിക്ക് മാര്‍ഗദര്‍ശനം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ അന്ന് ഞാന്‍ വഴികേടിലായിരു ന്നു, എന്നാല്‍ ഇന്ന് എനിക്ക് മാര്‍ഗദര്‍ശനം ലഭിച്ചിട്ടുണ്ട് എന്നാണ് മൂസാ പറയുന്നത്. ഗ്ര ന്ഥം ലഭിക്കുന്നതിനുമുമ്പ് പ്രവാചകന്‍ പ്രജ്ഞയറ്റവനായിരുന്നുവെന്ന് 12: 3 ലും, വഴികേ ടിലായിരുന്നുവെന്ന് 93: 7 ലും പറഞ്ഞിട്ടുണ്ട്. 7: 205 ല്‍ വിവരിച്ച പ്രകാരം പ്രവാചകനോട് അദ്ദിക്ര്‍ ലഭിച്ചതിന് ശേഷം നീ പ്രജ്ഞയറ്റവരില്‍ ഉള്‍പ്പെടരുത് എന്ന് കല്‍പിച്ചിട്ടുണ്ട്. 11: 17; 20: 121 വിശദീകരണം നോക്കുക.