( അന്നംല് ) 27 : 49

قَالُوا تَقَاسَمُوا بِاللَّهِ لَنُبَيِّتَنَّهُ وَأَهْلَهُ ثُمَّ لَنَقُولَنَّ لِوَلِيِّهِ مَا شَهِدْنَا مَهْلِكَ أَهْلِهِ وَإِنَّا لَصَادِقُونَ

അവര്‍ പറഞ്ഞു: അവനെയും അവന്‍റെ കുടുംബത്തെയും നാം രാത്രിയില്‍ ന ശിപ്പിക്കുകതന്നെ ചെയ്യുമെന്ന് നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് ആണയിടുക, പിന്നെ അവന്‍റെ സംരക്ഷകനോട് നാം പറയുകതന്നെ ചെയ്യും: അവന്‍റെ കു ടുംബത്തിന്‍റെ നാശത്തിന് ഞങ്ങള്‍ സാക്ഷികളല്ല, നിശ്ചയം ഞങ്ങള്‍ സത്യസന്ധ ന്മാര്‍ തന്നെയുമാകുന്നു എന്ന്.

'അവനെയും അവന്‍റെ കുടുംബത്തെയും നാം രാത്രിയില്‍ നശിപ്പിക്കും' എന്ന് പറ ഞ്ഞതിലെ കുടുംബത്തില്‍ സ്വാലിഹ് നബിയുടെ കുടുംബാംഗങ്ങളും വിശ്വാസികളും ഉ ള്‍പെടുന്നതാണ്. പ്രപഞ്ചനാഥനെ അദ്ദിക്ര്‍ സമര്‍പ്പിക്കുന്നവിധം ഉറക്കമോ മയക്കമോ മ രണമോ ഇല്ലാത്തവനും ആദ്യമോ അന്ത്യമോ ഇല്ലാത്തവനും എല്ലാ കാര്യങ്ങളുടെയും ഉ ള്ളിന്‍റെ ഉള്ള് അറിയുന്ന സൂക്ഷ്മജ്ഞാനിയും എല്ലാം വലയം ചെയ്യുന്ന ത്രികാലജ്ഞാനി യുമായി അംഗീകരിക്കാത്ത എക്കാലത്തുമുള്ള നാശകാരികളായ കപടവിശ്വാസികളുടെ സ്വഭാവവും ഇതുതന്നെയാണ്. അവര്‍ ഏതുകാര്യം പറയുകയാണെങ്കിലും കളവിനുവേ ണ്ടി 'വല്ലാഹി-അല്ലാഹുതന്നെയാണ് സത്യം' എന്ന് അല്ലാഹുവിനെക്കൊണ്ട് ആണയിടു ന്നവരുമാണ്. സത്യത്തിന്‍റെ ശത്രുക്കളായ അവര്‍ അവരുടെ പ്രതിജ്ഞകള്‍ ഒരു പരിചയാ യി തെരഞ്ഞെടുത്തവരാണെന്ന് 63: 2 ല്‍ പറഞ്ഞിട്ടുണ്ട്. 8: 30; 17: 36; 41: 25-26 വിശദീകര ണം നോക്കുക.