( ഫുസ്വിലത്ത് ) 41 : 25

وَقَيَّضْنَا لَهُمْ قُرَنَاءَ فَزَيَّنُوا لَهُمْ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ الْقَوْلُ فِي أُمَمٍ قَدْ خَلَتْ مِنْ قَبْلِهِمْ مِنَ الْجِنِّ وَالْإِنْسِ ۖ إِنَّهُمْ كَانُوا خَاسِرِينَ

അവര്‍ക്ക് നാം ചില കൂട്ടുകാരെ ഏര്‍പ്പെടുത്തിക്കൊടുത്തു, അങ്ങനെ ആ കൂട്ടു കാര്‍ അവരുടെ മുന്നിലുള്ള ഒന്നും അവരുടെ പിന്നിലുള്ള ഒന്നും അവര്‍ക്ക് അലങ്കാരമാക്കിക്കൊടുത്തു, അങ്ങനെ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നി ന്നും അവര്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളില്‍ ബാധകമായതു പോലെയുള്ള വചനം അവരുടെ മേലിലും ബാധകമായി, നിശ്ചയം അവര്‍ ന ഷ്ടപ്പെട്ടവര്‍ തന്നെയായിരുന്നു. 

നിഷ്പക്ഷവാന്‍റെ സ്മരണയുണ്ടാക്കുന്ന അദ്ദിക്റിനെത്തൊട്ട് ആര്‍ക്കാണോ മടുപ്പു ളവായത്, അപ്പോള്‍ നാം അവന് ഒരു പിശാചിനെ ഏല്‍പിച്ചുകൊടുക്കുന്നതാണ്, അങ്ങനെ അവന്‍ അവന്‍റെ കൂട്ടുകാരനായിത്തീരും എന്ന് 43: 36 ല്‍ പറഞ്ഞിട്ടുണ്ട്. 114: 5-6 ല്‍ പറഞ്ഞ ആത്മാവിന്‍റെ ജിന്ന് കൂട്ടുകാരനെകുറിച്ചാണ് ഇവിടെ പറഞ്ഞത്. ആത്മാവിന്‍റെ ജിന്നുകൂ ട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിയാല്‍ മാത്രമേ ഏതൊരാളും വിശ്വാസിയാ വുകയും 3: 102 ല്‍ വിവരിച്ച പ്രകാരം നാഥന് സര്‍വ്വസ്വം സമര്‍പ്പിച്ച അവസ്ഥയില്‍ മു സ്ലിമായി മരണപ്പെടുകയുമുള്ളൂ. അദ്ദിക്റിനെ തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ്ലിംക ളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറു കളാണ്. അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരു ന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് മരണപ്പെടുക എന്ന് 7: 37 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 16: 89; 27: 24; 46: 17-18; 58: 14-19 വിശദീകരണം നോക്കുക.