( അന്നംല് ) 27 : 6
وَإِنَّكَ لَتُلَقَّى الْقُرْآنَ مِنْ لَدُنْ حَكِيمٍ عَلِيمٍ
നിശ്ചയം, നിനക്ക് ഈ വായന ഇട്ടുകിട്ടപ്പെടുന്നത് ഒരു യുക്തിജ്ഞനായ സര് വജ്ഞനില് നിന്ന് തന്നെയാകുന്നു.
യുക്തിജ്ഞനും സര്വ്വജ്ഞനുമായ ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമാണ് അദ്ദിക്ര്. ക്രോഡീകരിക്കപ്പെടുന്നതിന് മുമ്പോ ശേഷമോ മിഥ്യയൊന്നും കടന്നുകൂടാ ത്തതും സ്വയം സ്തുത്യര്ഹനായവനില് നിന്ന് അവതരിപ്പിക്കപ്പെട്ടതുമായ അദ്ദിക്റിനെ മൂടിവെക്കുന്നവര്ക്ക് വേദനാജനകമായ ദണ്ഡനമുണ്ടെന്ന് 41: 41-43 ല് പറഞ്ഞിട്ടുണ്ട്. 3: 58; 11: 1; 26: 192-194 വിശദീകരണം നോക്കുക.