( അന്നംല് ) 27 : 5
أُولَٰئِكَ الَّذِينَ لَهُمْ سُوءُ الْعَذَابِ وَهُمْ فِي الْآخِرَةِ هُمُ الْأَخْسَرُونَ
അക്കൂട്ടരാവട്ടെ, അവര്ക്കാണ് ദുഷിച്ച ശിക്ഷയുള്ളത്, അവര് തന്നെയാണ് പ രലോകത്ത് ഏറ്റവും വലിയ നഷ്ടക്കാരാവുകയും ചെയ്യുക.
അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളാണ് ഇഹത്തിലും പരത്തിലും നഷ്ടപ്പെട്ടവരാവുക. കേള്വി ഉണ്ടായിട്ടും അദ്ദിക്ര് കേള്ക്കാത്ത ബധിരരും സംസാരശേഷി ഉ ണ്ടായിട്ട് അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമകളുമായ അവരെ ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള് എന്നാണ് 8: 22 ല് വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്, നരകക്കുണ്ഠത്തിലേക്കുള്ള അക്കൂട്ടരെ കരയിലെ ഏറ്റവും ദുഷിച്ച ജീവികള് എ ന്നാണ് 98: 6 ല് വിശേഷിപ്പിച്ചിട്ടുള്ളത്. 2: 121; 3: 7-10; 7: 178-179 വിശദീകരണം നോക്കുക.