( അല്‍ മുഅ്മിനൂന് ) 23 : 103
وَمَنْ خَفَّتْ مَوَازِينُهُ فَأُولَٰئِكَ الَّذِينَ خَسِرُوا أَنْفُسَهُمْ فِي جَهَنَّمَ خَالِدُونَ
ആരാണോ തന്റെ ഭാരം ലഘൂകരിച്ചത്, അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് സ്വ ന്തത്തെ നഷ്ടപ്പെടുത്തിയവരായവരും നരകക്കുണ്ഠത്തില്‍ ശാശ്വതരായവരും.
7: 179; 15: 44 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാതെ യുള്ള ഫുജ്ജാറുകളുടെ നമസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ കര്‍മങ്ങള്‍ സ്വീകരിക്ക പ്പെടുകയില്ല എന്ന് മാത്രമല്ല, ലക്ഷ്യബോധമില്ലാതെ അവര്‍ ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് അവര്‍ക്ക് ലഭിക്കുക. 2: 186; 9: 53-55; 20: 124-127 വിശദീകരണം നോക്കുക.