وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ
അന്നാളില്‍ അവരെ വിളിക്കുന്നതും അങ്ങനെ നിങ്ങള്‍ പ്രവാചകന്മാര്ക്ക് എ ന്തൊരു മറുപടിയാണ് നല്‍കിയതെന്ന് ചോദിക്കുന്നതുമാണ്.
സൃഷ്ടികളില്‍ നിന്ന് മനുഷ്യര്‍ക്ക് അനുസരിക്കപ്പെടാന്‍ അര്‍ഹതയുള്ളത് സ്രഷ്ടാ വ് നിയോഗിച്ച സന്ദേശവാഹകരായ പ്രവാചകന്മാരെ മാത്രമാണ്. കൈകാര്യകര്ത്താക്കളാ യ നേതാക്കളെപ്പോലും അവര്‍ വിശ്വാസികളാണെങ്കില്‍ മാത്രമേ അനുസരിക്കപ്പെടാവൂ എന്നാണ് 4: 59 ല്‍ വിശ്വാസികളെ വിളിച്ച് നാഥന് പറഞ്ഞിട്ടുള്ളത്. നേതാക്കന്മാര്ക്കും അ വര്ക്കുമിടയില് എന്തെങ്കിലും ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ അല്ലാഹുവിലേക്കും പ്രവാചകനിലേക്കും മടക്കണമെന്നുമാണ് കല്പിച്ചിട്ടുള്ളത്. മുഹമ്മദ് നിയോഗിക്കപ്പെട്ടത് മുത ല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്കുള്ള നേതാവും പ്രവാചകനും മുഹമ്മദ് മാത്രമാണ്. ഇന്ന് അദ്ദിക്റില്‍ മാത്രമാണ് പ്രപഞ്ചനാഥനും പ്രവാചകനുമുള്ളത്. അപ്പോള്‍ അദ്ദിക്റി ലെ 6236 സൂക്തങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ മാത്രമേ നാഥനും പ്രവാചകന്മാര് ക്കും മറുപടി നല്കുന്നവരാവുകയുള്ളൂ. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അങ്ങനെ ചെയ്യാത്ത വരെല്ലാം തന്നെ നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കുണ്ഠം സ്വീകരിക്കേണ്ടിവരുന്ന യഥാര്‍ത്ഥ കാഫിറുകളാണ്. 7: 6; 9: 65; 14: 21-22 വി ശദീകരണം നോക്കുക.