( അൽ അഅ്റാഫ് ) 7 : 6

فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ

അപ്പോള്‍ ആരിലേക്കാണോ പ്രവാചകന്‍മാര്‍ അയക്കപ്പെട്ടത്, അവരെ നാം ചോദ്യം ചെയ്യുകതന്നെ ചെയ്യും, ആരെയാണോ പ്രവാചകന്‍മാരായി അയച്ച ത്, അവരെയും നാം ചോദ്യം ചെയ്യുകതന്നെ ചെയ്യും.

പ്രവാചകന്മാര്‍ നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ടവരാണ്. 36: 69-70 സൂക്തങ്ങളില്‍, വ്യക്തമായ വായനയായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുന്നതിനും കാഫിറുകളായവരുടെ മേല്‍ ശിക്ഷാവചനം ബാധകമാകുന്നതിനും വേണ്ടിയാണ് എന്നും പറഞ്ഞിട്ടുണ്ട്. 36: 11 ല്‍, നിശ്ചയം, നീ മുന്നറിയിപ്പ് നല്‍കുക അദ്ദിക്റിനെ പിന്‍പറ്റുന്നവരെയും നിഷ്പക്ഷവാനെ കാണാതെകണ്ട് ഭയപ്പെടുന്നവരെയും മാത്രമാണ്, അപ്പോള്‍ അവനെ പാപമോചനം കൊണ്ടും മാന്യമായ പ്രതിഫലം കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 17: 15 ല്‍, ഒരു പ്രവാചകനെ അയക്കാതെ ഒരു നാ ടിനെയും നാഥന്‍ ശിക്ഷിക്കുന്നവനാവുകയില്ല എന്നും; 6: 90 ല്‍, അന്ത്യപ്രവാചകന് അവതരിപ്പിച്ചിട്ടുള്ള അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്കുള്ള ഒരു ഉണര്‍ത്തലല്ലാതെ അല്ല എന്നും പറഞ്ഞിട്ടുണ്ട്. 9: 67-68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ച് തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന കപടവിശ്വാസികളെയും അതിനെ തള്ളിപ്പറയുന്ന കുഫ്ഫാറുകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. അദ്ദിക്റിനെ വിസ്മരിക്കുക വഴി കെട്ടജനതയായിത്തീര്‍ന്ന അവര്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 14: 28-29 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ അയക്കുന്നില്ല. അവര്‍ വായിച്ച, കേട്ട, തൊട്ട, കണ്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷി നിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിക്ക് അദ്ദിക്ര്‍ അനുകൂലമായി സാക്ഷി നിന്ന്, വാദിച്ച് അവനെ സ്വര്‍ഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. 2: 119, 159-161; 4: 41-42; 5: 67; 43: 44 വിശദീകരണം നോക്കുക.