( അല്‍ ഖസസ് ) 28 : 66
فَعَمِيَتْ عَلَيْهِمُ الْأَنْبَاءُ يَوْمَئِذٍ فَهُمْ لَا يَتَسَاءَلُونَ
അന്നേദിനം അവരുടെ വിവരങ്ങളെത്തൊട്ട് അവര്‍ അന്ധരായിരിക്കും, അപ്പോ ള്‍ അവര്‍ പരസ്പരം ചോദിച്ചറിയുക പോലുമില്ല.
അന്ന് അവരുടെ കുറ്റങ്ങളൊന്നും അവര്‍ പരസ്പരം ചോദിച്ചറിയുകയില്ല. മറിച്ച് 17: 13-15 ല്‍ പറഞ്ഞ പ്രകാരം അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ തു റന്ന പുസ്തകമായി പുറത്തെടുത്ത് നല്കപ്പെട്ട് ഓരോരുത്തരും അത് വായിച്ച് അവര വരുടെ വിചാരണ സ്വയം നടത്തുകയാണ് ചെയ്യുക. 18: 49; 25: 27-30; 36: 12 വിശദീകര ണം നോക്കുക.