وَقَالَ الَّذِينَ أُوتُوا الْعِلْمَ وَيْلَكُمْ ثَوَابُ اللَّهِ خَيْرٌ لِمَنْ آمَنَ وَعَمِلَ صَالِحًا وَلَا يُلَقَّاهَا إِلَّا الصَّابِرُونَ
എന്നാല്‍ അറിവ് നല്കപ്പെട്ടിട്ടുള്ളവരാരോ അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാ ശം! വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമമായിട്ടുള്ളത്, എന്നാല്‍ ക്ഷമാ ലുക്കളല്ലാതെ അത് കണ്ടെത്തുകയില്ല.
അറിവ് നല്കപ്പെട്ടവരെക്കൊണ്ട് ഉദ്ദേശിക്കുന്നത് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവരാണ്. നാലാം ഘട്ടത്തില്‍ മനുഷ്യരെ ഐഹികലോകത്ത് നി യോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിനുവേണ്ടി സ്വര്‍ഗ്ഗം ഇവിടെ പണിയാനാണ് എന്ന ജീവിതലക്ഷ്യബോധമുള്ള ക്ഷമാലുക്കളായ അവര്‍ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നവരുമായിരിക്കും. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂ പപ്പെട്ടിരിക്കെ അതുകൊണ്ട് തിന്മയെ പ്രതിരോധിക്കാനാണ് വിശ്വാസി കല്പിക്കപ്പെട്ടിട്ടുള്ളത്. അപ്പോള്‍ ആര്‍ക്കും ആ വിശ്വാസിക്കും ഇടയിലാണോ ശത്രുതയുള്ളത്, അവര്‍ വിശ്വാസിയുടെ ആത്മമിത്രമായി വരുന്നതാണെന്നും എന്നാല്‍ ഈ സ്വഭാവം പരലോകത്തിന് ഐഹികലോ കത്തെക്കാള് പ്രാധാന്യം കൊടുക്കുന്ന ക്ഷമാലുക്കളായ മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ലഭിക്കുകയില്ല എന്ന് 41: 35 ല്‍ പറഞ്ഞിട്ടുണ്ട്. 2: 62; 28: 55; 32: 24 വിശദീകരണം നോക്കുക.