الَّذِينَ آتَيْنَاهُمُ الْكِتَابَ يَتْلُونَهُ حَقَّ تِلَاوَتِهِ أُولَٰئِكَ يُؤْمِنُونَ بِهِ ۗ وَمَنْ يَكْفُرْ بِهِ فَأُولَٰئِكَ هُمُ الْخَاسِرُونَ
ആര്‍ക്കാണോ നാം ഗ്രന്ഥം നല്‍കിയത്, അത് അവര്‍ തിലാവത്ത് ചെയ്യേണ്ടവിധം തിലാവത്ത് ചെയ്യുന്നവരാണ്, അക്കൂട്ടര്‍ അതുകൊണ്ട് വിശ്വസിക്കുന്നവരുമാണ്, ആരാണോ അതിനെ മൂടിവെച്ചത്-അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍.
സൂക്തം അവതരിച്ച കാലത്ത് വേദക്കാരെക്കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകന്റെ കാലത്തുള്ള ജൂത ക്രൈസ്തവരാണ്. മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം അനന്തരമെടുത്തത് ഇന്ന് 35: 32 ല്‍ പറഞ്ഞപ്രകാരം പ്രവാചകന്റെ ജനതയാണ്. അതുകൊണ്ടുതന്നെ അതിനെ സത്യപ്പെടുത്തി 2: 143; 22: 78 സൂക്തങ്ങളില്‍ കല്പിച്ച പ്രകാരം ഇതര ജനവിഭാഗങ്ങളില്‍ സാക്ഷ്യം വഹിച്ച് ജീവിക്കാന്‍ കടമപ്പെട്ടവരാണ് അവര്‍. എന്നാല്‍ അവരിലെ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനോട് അക്രമം കാണിക്കുന്നവരായതിനാല്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഒരു പ്രവാചകനെയും നബിയെയും പിന്‍പറ്റാത്തവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയാ യ അന്തിക്രിസ്തുവിനെ ആനയിച്ചുകൊണ്ടിരിക്കുന്ന പിശാചിന്റെ സേവകരുമാണ്.
63: 9 ല്‍, വിശ്വാസികളെ വിളിച്ച് 'നിങ്ങളുടെ സ്വത്തുക്കളോ നിങ്ങളുടെ സന്താനങ്ങ ളോ അല്ലാഹുവിന്റെ സ്മരണയെത്തൊട്ട് (അദ്ദിക്റിനെത്തൊട്ട്) നിങ്ങളെ തടയാതിരിക്ക ട്ടെ, ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് നഷ്ടപ്പെ ട്ടവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. 7: 178 ല്‍, ആരാണോ സ്വയം വഴികേടിലായത്, അക്കൂട്ടര്‍ ത ന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍ എന്നും പറഞ്ഞിട്ടുണ്ട്. 3: 69 ല്‍, വേദക്കാരില്‍ നിന്നുള്ളവര്‍ നി ങ്ങളെ ഏതെങ്കിലും വിധത്തില്‍ വഴിപിഴപ്പിച്ചാല്‍ കൊള്ളാമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണ്, വാസ്തവത്തില്‍ അവര്‍ അവരെത്തന്നെയല്ലാതെ വഴി പിഴപ്പിച്ചു കൊ ണ്ടിരിക്കുന്നുമില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഈ സൂ ക്തത്തില്‍ പറഞ്ഞ വേദക്കാര്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്.
28: 52-53 ല്‍, ഇതിനുമുമ്പ് ഗ്രന്ഥം നല്കപ്പെട്ടവരുണ്ടല്ലോ, അവര്‍ ആ ഗ്രന്ഥത്തി ല്‍ വിശ്വസിക്കുന്നവരുമാണ്, അവരുടെയടുക്കല്‍ ഗ്രന്ഥം വിശദീകരിച്ചുകൊടുക്കപ്പെട്ടാ ല്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു, നിശ്ചയം അത് ഞങ്ങളുടെ നാ ഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, ഞങ്ങള്‍ ഇതിനുമുമ്പും സര്‍വ്വസ്വം അല്ലാഹുവി ന് സമര്‍പ്പിച്ചവരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. അത് ലഭിച്ചവര്‍ അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തേണ്ട വിധം ചിട്ടപ്പെടുത്തുകയും മനുഷ്യര്‍ക്ക് അവരവരെ തിരിച്ചറിയാനും സ്രഷ്ടാവിനെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും ഉതകുന്ന അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തു കൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകവഴി നിഷ്പക്ഷവാനായ അല്ലാഹുവി നെ സഹായിക്കുകയുമാണ് വേണ്ടത്.
11: 17 ല്‍, സംഘങ്ങളില്‍ നിന്നുള്ളവര്‍ ആരാണോ സാക്ഷിയായ അദ്ദിക്റിനെ മൂടിവെക്കുന്നത്, അപ്പോള്‍ അവനോടു വാഗ്ദത്തം ചെയ്തിട്ടുള്ളത് നരകമാണ്, അതുകൊ ണ്ട് നീ അദ്ദിക്റിന്റെ കാര്യത്തില്‍ സംശയിക്കരുത്, നിശ്ചയം അത് നിന്റെ നാഥനില്‍ നി ന്നുള്ള സത്യം തന്നെയാണ്, പക്ഷേ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നവരാവു കയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 2: 39, 44, 99 വിശദീകരണം നോക്കുക.