سَنُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ بِمَا أَشْرَكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا ۖ وَمَأْوَاهُمُ النَّارُ ۚ وَبِئْسَ مَثْوَى الظَّالِمِينَ
ഈ കാഫിറുകളായവരുടെ ഹൃദയങ്ങളില്‍ നാം ഉള്‍ഭയം ഇട്ടുകൊടുക്കുക ത ന്നെ ചെയ്യും, അല്ലാഹു യാതൊരു തെളിവും ഇറക്കിയിട്ടില്ലാതിരിക്കെ അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ അവര്‍ പങ്കുചേര്ക്കുന്നവരായത് കൊണ്ടാ ണത്, അവരുടെ സങ്കേതം നരകമാണ്, അക്രമികള്‍ക്ക് എത്തിച്ചേരാനുള്ള പാര്‍പ്പിടം എത്ര ചീത്ത!
പ്രവാചകന്റെ കാലത്ത് സൂക്തം അവതരിപ്പിച്ചത് 8: 12 ല്‍ പറഞ്ഞ പ്രകാരം മക്കാമുശ്രിക്കുകളായ കാഫിറുകളെക്കുറിച്ചാണെങ്കില് ഇന്ന് ഇത് ബാധകമാകുന്നത് 33: 73 ല്‍ പറഞ്ഞ കപടവിശ്വാസികളായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അവരെ അന്ധമായി പിന്‍പറ്റുന്ന അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമാണ്. സത്യവും തെളിവുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല, അതുകൊണ്ട് നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് പഠിപ്പിക്കാനാണ് എന്ന് 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പരലോകത്ത് വിചാരണക്കുശേഷം 'എനിക്ക് നിങ്ങളില്‍ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല, ഞാനൊന്ന് വിളിച്ചുനോക്കി, അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്കി, അതുകൊണ്ട് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ടതില്ല, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊള്ളുക, നിങ്ങള്‍ മുമ്പ് അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ത്തുകൊണ്ടിരുന്നത് ഞാന്‍ ഇതാ നിഷേധിക്കുന്നു, നിശ്ചയം അക്രമികള്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്' എന്ന് പിശാച് പരലോകത്തുവെച്ച് പറയുന്ന രംഗം 14: 22 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 165-167; 4: 48; 8: 48 വിശദീകരണം നോക്കുക.