( ആലിഇംറാന്‍ ) 3 : 156

يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ كَفَرُوا وَقَالُوا لِإِخْوَانِهِمْ إِذَا ضَرَبُوا فِي الْأَرْضِ أَوْ كَانُوا غُزًّى لَوْ كَانُوا عِنْدَنَا مَا مَاتُوا وَمَا قُتِلُوا لِيَجْعَلَ اللَّهُ ذَٰلِكَ حَسْرَةً فِي قُلُوبِهِمْ ۗ وَاللَّهُ يُحْيِي وَيُمِيتُ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ കാഫിറുകളായവരെപ്പോലെ ആകരുത്, അവരുടെ സഹോദരങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തില്‍ പ ങ്കാളികളാവുകയോ മൂലം വല്ലവിപത്തുകള്‍ക്കും വിധേയരാവുകയാണെങ്കില്‍ അവര്‍ പറയുന്നതാണ്: അവര്‍ ഞങ്ങളുടെ അടുക്കല്‍ തന്നെയായിരുന്നുവെ ങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല, അവരുടെ ഹൃദയങ്ങള്‍ക്ക് ദുഃഖനിമിത്തമാക്കുന്നതിന് വേണ്ടിയാണ് അത് അല്ലാഹു സംഭവിപ്പി ക്കുന്നത്, അല്ലാഹു തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു.

നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണ് എന്ന് അംഗീകരിക്കാത്ത കപടവിശ്വാസികളുടെ ഇന്നുള്ള നിലപാടും ഇതുതന്നെയാണ്. അവര്‍ അതിന് കാരണം തിരക്കുകയും അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല, ഞാന്‍ അപ്പോഴേ പറഞ്ഞതാണ്, അത് കേള്‍ക്കാത്തതുകൊണ്ടാണ് ഇങ്ങനെ അപകടം വന്നത് എന്നെല്ലാം പറയുന്നവരാണ്. അവരുടെ കൈകള്‍ സമ്പാദിച്ചത് നരകമായതിനാല്‍ അവര്‍ മരണത്തെ ഭയപ്പെടുന്നവരും മരണം ഒരു നഷ്ടമായി പരിഗണിക്കുന്നവരുമാണ്. എന്നാല്‍ വിശ്വാസികള്‍ ഐഹികജീവിതം പരലോകത്തേക്കുള്ള കൃഷിയിടമായി പരിഗണിക്കുന്നവരും മരണത്തോടുകൂടിയാണ് യഥാര്‍ത്ഥജീവിതം തുടങ്ങുന്നത് എന്ന് വിശ്വസിക്കുന്നവരും മരണത്തെ ഭയപ്പെടാത്തവരുമായിരിക്കും. അദ്ദിക്ര്‍ പഠിപ്പിച്ച അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന അവര്‍ അതിനെ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നതാണ്. ഹൃദയങ്ങളുടെ അവസ്ഥ അറിയുന്നവനായി അല്ലാഹുവിനെ പരിഗണിക്കാത്ത കപടവിശ്വാസികള്‍ ജനങ്ങളെ കാണിക്കാനായി ഭക്തി പ്രകടിപ്പിക്കുന്നവരും അല്ലാഹുവിനെ മറന്ന തെമ്മാടികളുമാണ്. അവര്‍ അല്ലാഹുവിന്‍റെ സ്മരണയുണ്ടാക്കുന്ന അദ്ദിക്ര്‍ മൂടിവെക്കുന്നവരും ജനങ്ങളെ അതിനെത്തൊട്ട് തടയുന്നവരുമാണ്. 4: 91; 8: 49; 9: 111; 25: 17-18, 27-30 വിശദീകരണം നോക്കുക.