( ആലിഇംറാന്‍ ) 3 : 40

قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَقَدْ بَلَغَنِيَ الْكِبَرُ وَامْرَأَتِي عَاقِرٌ ۖ قَالَ كَذَٰلِكَ اللَّهُ يَفْعَلُ مَا يَشَاءُ

അവന്‍ ചോദിച്ചു: എന്‍റെ നാഥാ, എനിക്ക് എങ്ങനെയാണ് ഒരു കുഞ്ഞുണ്ടാവുക, നിശ്ചയം എന്നെ അങ്ങേയറ്റത്തെ വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു, എന്‍റെ ഭാര്യയാ കട്ടെ വന്ധ്യയുമാണ്, അവന്‍ പറഞ്ഞു: അപ്രകാരം അല്ലാഹു അവന്‍ ഉദ്ദേശിക്കു ന്നത് പ്രവര്‍ത്തിക്കുന്നു.

യഹ്യാ നബി 'അല്ലാഹുവില്‍നിന്നുള്ള ഒരു വചനത്തെ സത്യപ്പെടുത്തുന്നവനാ ണ്' എന്നുപറഞ്ഞതിലെ 'വചനം' കൊണ്ടുദ്ദേശിക്കുന്നത് ഈസായുടെ ശരീരമാണ്. 4: 171 ല്‍, നിശ്ചയം മര്‍യമിന്‍റെ പുത്രന്‍ ഈസാമസീഹ് അല്ലാഹുവിന്‍റെ പ്രവാചകനും മര്‍യമിലേക്ക് ഇട്ടുകൊടുത്ത അവന്‍റെ വചനവും അവനില്‍ നിന്നുള്ള ഒരു റൂഹുമാകുന്നു എന്നുപറഞ്ഞിട്ടുണ്ട്. ഈസാ നബിക്ക് മാത്രമല്ല, എല്ലാ സൃഷ്ടികള്‍ക്കും ജീവനും ആത്മാവും അടങ്ങിയ റൂഹ് അല്ലാഹുവിന്‍റേത് തന്നെയാണ്. 'സത്യപ്പെടുത്തുന്നവന്‍' എന്നതിന്‍റെ വി വക്ഷ കാര്യകാരണബന്ധത്തിന് അതീതമായുള്ള യഹ്യാ നബിയുടെ ജനനം ഈസാ നബിയുടെ പിതാവില്ലാത്ത ജനനത്തെ സത്യപ്പെടുത്തുന്നു എന്നാണ്. സ്ത്രീ സംസര്‍ഗ മില്ലാത്തവന്‍, ഭയഭക്തന്‍, വിശുദ്ധന്‍, വിവാഹം കഴിക്കാത്തവന്‍ എന്നെല്ലാമാണ് ആത്മ നിയന്ത്രണമുള്ളവന്‍ (ഹസ്വൂര്‍) എന്നതിന്‍റെ ആശയം. 1: 6; 2: 28; 19: 7-9, 13 വിശദീകരണം നോക്കുക.