إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُولَٰئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمُ اللَّهُ وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ
നിശ്ചയമായും അല്ലാഹുവുമായി ചെയ്ത ഉടമ്പടികൊണ്ടും തങ്ങളുടെ പ്രതി ജ്ഞകള്കൊണ്ടും കുറഞ്ഞവില വാങ്ങുന്നവരുണ്ടല്ലോ, അക്കൂട്ടര്ക്ക് പരലോക ത്തില് ഒരു വിഹിതവുമില്ല, വിധിദിവസം അല്ലാഹു അവരോട് സംസാരിക്കുക യോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യുകയില്ല, അവര്ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്.
'അല്ലാഹു അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യുകയില്ല' എന്നുപറഞ്ഞതിന്റെ വിവക്ഷ ഇത്തരം കപടവിശ്വാസി കള് ഫിര്ഔന് പ്രഭൃതികളെപ്പോലെ വിചാരണയില്ലാതെ നരകത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയപ്പെടുമെന്നാണ്. അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോരു ത്തരും അവരവരുടെ വിചാരണ നാലാം ഘട്ടമായ ഇവിടെ വെച്ചുതന്നെ നടത്തണമെന്നിരി ക്കെ അത് പരലോകത്തുവെച്ച് അല്ലാഹു വിധികല്പിക്കട്ടെ എന്ന മട്ടില് പരലോകത്തേക്ക് നീട്ടിവെക്കുന്നവരാണ് കപടവിശ്വാസികള്. അത് അവര് പരലോക വിശ്വാസം ഇല്ലാത്തവ രും അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്തവരുമായതുകൊണ്ടാണ്. അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും തിന്മ കല്പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന കപടവിശ്വാസികളും കുഫ്ഫാറുകളും അല്ലാഹുവിനെ വിസ്മരിച്ചവരായതിനാല് അവന് അവരെയും വിസ്മരിച്ചിരിക്കുന്നു. നാഥന്റെ ശാപത്തിനും കോപത്തിനും വിധേയരായ അവര് നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടവരാണ് എന്ന് 9: 67-68 ല് പറഞ്ഞിട്ടുണ്ട്. 2: 99, 174; 3: 10-12; 11: 17-19 വിശദീകരണം നോക്കുക.