( ആലിഇംറാന്‍ ) 3 : 8

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً ۚ إِنَّكَ أَنْتَ الْوَهَّابُ

ഞങ്ങളുടെ നാഥാ! നീ ഞങ്ങളെ സന്മാര്‍ഗത്തിലാക്കിയതിന് ശേഷം ഞങ്ങളു ടെ ഹൃദയങ്ങളെ നീ തെറ്റിച്ചുകളയല്ലേ, നിന്നില്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ ക്ക് നീ ഔദാര്യമായി പ്രദാനം ചെയ്താലും, നിശ്ചയം നീ അത്യുദാരന്‍ ത ന്നെയാണ്.

കാരുണ്യവും സന്മാര്‍ഗവുമായ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെപ്പിടിച്ചത്, അവര്‍ നേരായ മാര്‍ഗത്തിലും അല്ലാഹുവിന്‍റെ കാരുണ്യത്തിലുമായിക്കഴിഞ്ഞു എന്ന് 3: 101 ല്‍ വിവരിച്ചിട്ടുണ്ട്. 3: 7 ല്‍, കപടവിശ്വാസികളെക്കുറിച്ച് അ വര്‍ ഹൃദയങ്ങളില്‍ വക്രതയുള്ളവരാണ് എന്നാണ് പറഞ്ഞതെങ്കില്‍ ഈ സൂക്തത്തില്‍ അറിവില്‍ അഗാധജ്ഞാനമുള്ളവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ നീ വക്രതയുണ്ടാക്കരുതേ, കപടവിശ്വാസികളില്‍ ഉള്‍പ്പെടുത്തരുതേ എന്ന് ആത്മഗതം ചെയ്യുന്നവരാണ് എ ന്നാണ് പറഞ്ഞിരിക്കുന്നത്. 38: 35 ല്‍ സുലൈമാന്‍ നബിയുടെ പ്രാര്‍ത്ഥന അവസാനി ക്കുന്നത് 'നിശ്ചയം നീ അത്യുദാരന്‍ തന്നെയാകുന്നു' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 105, 256; 3: 79-80, 102 വിശദീകരണം നോക്കുക.