( അര്‍റൂം ) 30 : 32

مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ

തങ്ങളുടെ ദീനില്‍ ഭിന്നിച്ച് വിവിധ വിഭാഗങ്ങളായിത്തീര്‍ന്നവരില്‍ പെട്ടവരായി ക്കൊണ്ട്; എല്ലാഓരോ സംഘവും അവരുടെ പക്കലുള്ളതുകൊണ്ട് നിഗളിച്ച് ആഹ്ലാദിച്ചുകൊണ്ടിരിക്കുന്നവരാണ്.

5: 56; 58: 22 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെട്ട വിശ്വാസികള്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ പിന്‍പറ്റുന്നവരാണെങ്കില്‍ പ്രസ്തുത സംഘത്തില്‍ പെടാതെ 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ട എല്ലാ ഫുജ്ജാറുകളും യഥാര്‍ത്ഥ ദീനില്‍ (ജീവിത വ്യവസ്ഥയില്‍) നിന്ന് പോയ കള്ളവാദികളെ പിന്‍പറ്റുന്നവ രും മുശ്രിക്കുകളും ദുശ്ശക്തികള്‍ക്ക് വിധേരായവരും അല്ലാഹുവിന്‍റെ സൃഷ്ടിപ്പ് മാറ്റിമറി ക്കുന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 2: 176; 23: 51-53; 33: 60-61 വിശദീകരണം നോക്കുക.