( അര്റൂം ) 30 : 60
فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ وَلَا يَسْتَخِفَّنَّكَ الَّذِينَ لَا يُوقِنُونَ
അപ്പോള് നീ ക്ഷമിക്കുക, നിശ്ചയം അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്, ദൃഢബോധ്യമില്ലാത്തവരായവര് നിന്നെ ഒതുക്കിക്കളയാതിരിക്കുകയും ചെ യ്യട്ടെ!
അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന 25: 18 ല് പറഞ്ഞ അറബി ഖുര്ആന് വായി ക്കുന്ന കെട്ടജനതയും ഫുജ്ജാറുകളുമായ കുഫ്ഫാറുകള് ഗ്രന്ഥം സമര്പ്പിക്കുന്ന ഭാവി പ്രവചനങ്ങളില് ദൃഢബോധ്യമില്ലാത്ത ഭ്രാന്തന്മാരാണ്. അപ്പോള് അത്തരം ദൃഢബോധ്യ മില്ലാത്തവര് പ്രവാചകനെയും വിശ്വാസികളെയും ഒതുക്കിക്കളയാന് ഇടവരരുതെന്നും അവരോട് അദ്ദിക്ര് കൊണ്ട് അധികരിച്ച് ജിഹാദ് ചെയ്യണമെന്നുമാണ് കല്പിക്കുന്നത്. വിശ്വാസികള് അവരുടെ മുമ്പില് ഒരിക്കലും ദൗര്ബല്യം പ്രകടിപ്പിക്കുകയോ മൗനം ദീ ക്ഷിക്കുകയോ ചെയ്യരുത്. 3: 79; 17: 74-75; 25: 52 വിശദീകരണം നോക്കുക.