( ലുഖ്മാന്‍ ) 31 : 18

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ

നീ ആളുകളില്‍ നിന്ന് മുഖംതിരിച്ച് സംസാരിക്കരുത്, ഭൂമിയില്‍ നിഗളിച്ച് നട ക്കുകയുമരുത്, നിശ്ചയം അല്ലാഹു സ്വയം വഞ്ചിതനായി ഭള്ള് നടിക്കുന്ന ഏ തൊരുവനെയും ഇഷ്ടപ്പെടുകയില്ല. 

'ആളുകളില്‍ നിന്ന് മുഖം തിരിച്ച് സംസാരിക്കരുത്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, അഹംഭാവത്തോടെ ആളുകളെ ചെറുതായിക്കണ്ട് സംസാരിക്കരുത് എന്നാണ്. എന്നാല്‍ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളും അത് എന്താണ,് എന്തിനാണ് എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത അനുയായികളുമടങ്ങിയ ഫുജ്ജാറുകളോട് അവരുടെ ഹൃദയങ്ങളിലേക്ക് തുളച്ചുകയറുന്ന ചുട്ടുപഴുത്ത കമ്പിയെന്നോണമാണ് അദ്ദിക്ര്‍ പറയേ ണ്ടത്. എന്നാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളോട് അദ്ദിക്ര്‍ പ റയേണ്ടത് വളരെ സൗമ്യമായിട്ടാണ്. 3: 159; 17: 37; 29: 46; 49: 11 വിശദീകരണം നോക്കുക.